തിരുവനന്തപുരത്തെ വീട്ടില്‍ ഓണം ആഘോഷിച്ച് സിപിഎം മുതിര്‍ന്ന നേതാവ് വി.എസ്.അച്യുതാനന്ദന്‍
തിരുവനന്തപുരത്തെ വീട്ടില്‍ ഓണം ആഘോഷിച്ച് സിപിഎം മുതിര്‍ന്ന നേതാവ് വി.എസ്.അച്യുതാനന്ദന്‍. മകന്‍ അരുണ്‍കുമാറാണ് വിഎസിന്റെ ഓണ വിശേഷം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.കഴിഞ്ഞ ദിവസങ്ങളിലായി ഇടമുറിയാതെ പെയ്യുന്ന മഴയില്‍ ചെറിയ പനിക്കോളുണ്ടാക്കിയിരുന്നെങ്കിലും അച്ഛനും അമ്മയും ഉഷാറായെന്നും വി.എസിന്റെ മകന്‍ അരുണ്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
തിരക്കും ബഹളവും ഒഴിവാക്കിയുള്ള ഓണമായിരുന്നു തിരുവനന്തപുരത്തേത് എന്നും അരുണ്‍ കുമാര്‍ പറഞ്ഞു. രാവിലെ മുതല്‍ അച്ഛനുള്ള സുഖാന്വേഷണങ്ങളുടെയും ആശംസകളുടെയും തിരക്കായിരുന്നു. ചിങ്ങമാസത്തിലെ തിരുവോണം അമ്മയുടെ പിറന്നാളുകൂടിയാണെന്നും അരുണ്‍കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
അരുണ്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
രാവിലെ മുതല്‍ അച്ഛനുള്ള സുഖാന്വേഷണങ്ങളുടെയും ആശംസകളുടെയും തിരക്കിലായിരുന്നു. ഇത്തവണത്തെയും ഓണം തിരുവനന്തപുരത്തെ വീട്ടിലാണ്. പുന്നപ്ര വീട്ടിലത്തെ തിരക്കും ബഹളവുമില്ലാത്ത ഓണമാണ്. കഴിഞ്ഞ ദിവസങ്ങളിലായി ഇടമുറിയാതെ പെയ്യുന്ന മഴ ചെറിയ പനിക്കോളുണ്ടാക്കിയിരുന്നതില്‍ നിന്ന് അച്ഛനും അമ്മയും ഉഷാറായി. ചിങ്ങമാസത്തിലെ തിരുവോണം അമ്മയുടെ പിറന്നാളുകൂടിയാണ്. എല്ലാവരും കൂടി ഓണസദ്യയുണ്ടുള്ള ആഘോഷം.
2019 ലാണ് വിഎസ് അവസാനമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. പുന്നപ്ര വയലാര്‍ രക്തസാക്ഷിത്വ ദിനാചരണത്തിലായിരുന്നു വിഎസ് പങ്കെടുത്തിരുന്നത്. പിന്നീട് ആരോഗ്യ സ്ഥിതി വഷളായ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് വീട്ടിലേക്ക് മാറ്റുകയുമായിരുന്നു. അന്നു മുതല്‍ അദ്ദേഹം വീട്ടില്‍ പൂര്‍ണ വിശ്രമത്തിലാണ്. 2021 ജനുവരി 31നാണ് വിഎസ് ഭരണ പരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ സ്ഥാനം രാജിവെച്ചത്.
കണ്ണൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ വീടിന് മുമ്ബില്‍ സ്ഫോടനം
തുടര്‍ന്ന് വിഎസിന്റെ രോഗ വിവരങ്ങളും വിശേഷങ്ങളും എല്ലാം മകന്‍ അരുണ്‍കുമാര്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കുകയാണ് പതിവ്. വിഎസിന് കോവിഡ് ബാധിച്ചപ്പോഴും വിവരങ്ങള്‍ അരുണ്‍കുമാര്‍ പങ്കുവെച്ചിരുന്നു. അതേസമയം ചെന്നൈയില്‍ ചികിത്സയില്‍ കഴിയുന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ നിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും ഇന്ന് ചെന്നൈയിലെത്തി അദേഹത്തെ സന്ദര്‍ശിച്ചിരുന്നു.
ഇന്ന് പകല്‍ മുഴുവന്‍ മുഖ്യമന്ത്രി ചെന്നൈയില്‍ തുടരും. ആരോഗ്യ പ്രശ്നങ്ങള്‍ മൂലം കഴിഞ്ഞ മാസമാണ് കോടിയേരി ബാലകൃഷ്ണന്‍ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 29 ന് പ്രത്യേക ആംബുലന്‍സില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച ശേഷം എയര്‍ ആംബുലന്‍സിലാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്. ആരോഗ്യ പ്രശ്നങ്ങള്‍ രൂക്ഷമായതോടെ സിപിഎം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞ് ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോകുകയായിരുന്നു.