വസ്ത്രവ്യാപാര സ്ഥാപനത്തില്‍ നടത്തിയ റെയ്ഡില്‍ മാരക ലഹരി വസ്തുവായ എം ഡി എം എയും കഞ്ചാവും പിടികൂടി.
തിരുവനന്തപുരം: വസ്ത്രവ്യാപാര സ്ഥാപനത്തില്‍ നടത്തിയ റെയ്ഡില്‍ മാരക ലഹരി വസ്തുവായ എം ഡി എം എയും കഞ്ചാവും പിടികൂടി.
തിരുവനന്തപുരം വെമ്ബായം ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന അധോലോകം എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലാണ് റെയ്ഡ് നടത്തി ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്.
തിരുവനന്തപുരം റൂറല്‍ ഡാന്‍സാഫ് ടീമും, വെഞ്ഞാറമൂട് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് എം ഡി എം എ അടക്കമുള്ള ലഹരിവസ്തുക്കള്‍ പിടികൂടിയത്. സംഭവത്തില്‍ സ്ഥാപന ഉടമ അടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.
പിടിയിലായവിരില്‍ ക്രിമിനല്‍ കേസ് പ്രതികളും ഉണ്ട് എന്നാണ് സൂചന. വസ്ത്രവ്യാപാര സ്ഥാപന ഉടമ വെമ്ബായം സ്വദേശി ബിനു (37), വെമ്ബായം കുതിരക്കുളം പുതുവല്‍ പുത്തന്‍വീട്ടില്‍ റിയാസ് (38), തേമ്ബാംമൂട് പാലാംകോണം പെരുമലയില്‍ സുഹൈല്‍ (25) പിരപ്പന്‍കോട് മീനാറ വിളവീട്ടില്‍ ഷംനാദ് (40) എന്നിവരെയാണ് റെയ്ഡന് പിന്നാലെ പിടികൂടിയത്.
ഇവരില്‍ നിന്നും 2.1 ഗ്രാം എം ഡി എം എയും, 320 ഗ്രാം കഞ്ചാവും, കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന 60 പാക്കറ്റ് ഒസിബി പേപ്പറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്. തിരുവനന്തപുരം റൂറല്‍ എസ് പി ഡി ശില്‍പ്പ ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വെമ്ബായം കേന്ദ്രീകരിച്ച് മാരക ലഹരിവസ്തുക്കളുടെ വിപണനവും ഉപഭോഗവും നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.
സ്ഥാപനവും പരിസരവും ഡാന്‍സാഫ് ടീമിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. വില്‍പനക്കായി ലഹരി വസ്തുക്കള്‍ എത്തിയാല്‍ വാങ്ങാന്‍ വരുന്നവര്‍ക്ക് സിഗ്നല്‍ നല്‍കുന്നതിനായി സ്ഥാപനത്തില്‍ പ്രത്യേകം ലൈറ്റുകള്‍ വരെ സ്ഥാപനത്തിനുള്ളില്‍ ക്രമീകരിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് തന്നെയാണ് അന്വേഷണസംഘവും ഇവരെ വലയിലാക്കിയത്.
കഴിഞ്ഞ മാസമനാണ് വെഞ്ഞാറമൂട് ജംഗ്ഷന് സമീപം വാടക വീടെടുത്ത് ലഹരി വ്യാപാരം നടത്തി വന്നിരുന്ന വന്‍ സംഘത്തെ ഡാന്‍സാഫ് ടീമും വെഞ്ഞാറമൂട് പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇവരില്‍ നിന്നും 200 കിലോയിലധികം കഞ്ചാവ് കണ്ടെത്തിയിരുന്നു. അടുത്തിടെയായി എം ഡി എം എ പിടികൂടുന്ന കേസുകള്‍ കേരളത്തില്‍ വര്‍ധിക്കുന്നുണ്ട്.