പ്രധാന വാര്‍ത്തകള്‍
പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്ബനിയായ ഭാരത് ബയോടെക്കിന്റെ കോവിഡ് നേസല്‍ വാക്‌സിന് അനുമതി


ന്യൂഡല്‍ഹി: പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്ബനിയായ ഭാരത് ബയോടെക്കിന്റെ കോവിഡ് നേസല്‍ വാക്‌സിന് അനുമതി.
അടിയന്തര ഉപയോഗത്തിനാണ് ഭാരത് ബയോടെക്കിന്റെ കോവിഡ് നേസല്‍ വാക്‌സിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്. രാജ്യത്ത് ആദ്യമായാണ് നേസല്‍ കോവിഡ് വാക്‌സിന് അനുമതി നല്‍കുന്നത്.
മൂക്കിലൂടെ നല്‍കുന്ന നേസല്‍ കോവിഡ് വാക്‌സിന് അനുമതി നല്‍കിയത് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് കൂടുതല്‍ കരുത്ത് പകരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ട്വിറ്ററിലൂടെ അറിയിച്ചു. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ശാസ്ത്ര, ഗവേഷണ രംഗത്ത് ഉണ്ടായ ഇന്ത്യയുടെ മുന്നേറ്റത്തിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.