പുതിയ മൊബൈല്‍ ഫോണില്‍ ഉപയോക്താവിന്റെ അനുമതിയില്ലാതെ അത്യാവശ്യമില്ലാത്ത ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യരുതെന്നതടക്കമുള്ള നിര്‍ദേശങ്ങളുമായി കേന്ദ്ര ഐടി മന്ത്രാലയം കരട് മാര്‍ഗരേഖ പുറത്തിറക്കി.


ഡല്‍ഹി: പുതിയ മൊബൈല്‍ ഫോണില്‍ ഉപയോക്താവിന്റെ അനുമതിയില്ലാതെ അത്യാവശ്യമില്ലാത്ത ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യരുതെന്നതടക്കമുള്ള നിര്‍ദേശങ്ങളുമായി കേന്ദ്ര ഐടി മന്ത്രാലയം കരട് മാര്‍ഗരേഖ പുറത്തിറക്കി.
പ്രാബല്യത്തില്‍ വന്നാല്‍ പുതിയ ഫോണ്‍ വാങ്ങുമ്ബോള്‍ കോളിങ്, മെസേജിങ്, ഗാലറി പോലെയുള്ള അടിസ്ഥാന ആപ്പുകള്‍ മാത്രമേയുണ്ടാകൂ.
നിലവില്‍ പുതിയ ഫോണുകള്‍ക്കൊപ്പം പല കമ്ബനികളും ഒട്ടേറെ ആപ്പുകള്‍ മുന്‍കൂറായി ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കാറുണ്ട്. ഉപയോക്താവിനു നീക്കം ചെയ്യാന്‍ കഴിയാത്തതും സ്വയം അപ്ഡേറ്റ് ചെയ്യുന്നതുമാണ് ഇവയിലേറെയും.
ആപ് ഡവലപ്പര്‍മാര്‍ ഇതിനായി മൊബൈല്‍ നിര്‍മാതാക്കള്‍ക്ക് പണം നല്‍കാറുമുണ്ട്.
ഫോണിലൂടെ വിവരങ്ങള്‍ ശേഖരിക്കുമ്ബോള്‍ ഉപയോക്താവിനു അറിയിപ്പ് (നോട്ടിസ്) നല്‍കണമെന്നും പുതിയ കരട് മാര്‍ഗരേഖയില്‍ വ്യവസ്ഥയുണ്ട്.
വ്യക്തിഗതവിവരങ്ങള്‍ ശേഖരിക്കുമ്ബോള്‍ അനുമതി തേടിയിരിക്കണം. വിവരം ശേഖരിക്കുന്നതിന്റെ ലക്ഷ്യം, രാജ്യത്തിനു പുറത്തേക്ക് ഡേറ്റ അയയ്ക്കുമോ എന്ന കാര്യങ്ങളും വ്യക്തമാക്കണം.
⭕️അംഗീകൃത ആപ് സ്റ്റോറുകളില്‍ നിന്നല്ലാതെ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഫോണിലെ സുരക്ഷാസംവിധാനം തടയണം. (നിലവില്‍ ഇത് അനുവദനീയമാണ്)
⭕️ആപ്പുകളുടെ സുരക്ഷയുടെ പൂര്‍ണ ഉത്തരവാദിത്തം ഗൂഗിള്‍ പ്ലേ പോലെയുള്ള ആപ് സ്റ്റോറുകള്‍ക്ക്
⭕️ആപ് സ്റ്റോറുകള്‍ക്ക് ഇന്ത്യയില്‍ കമ്ബനി റജിസ്ട്രേഷനുണ്ടായിരിക്കണം. നോഡല്‍ ഓഫിസറും പരാതിപരിഹാര സംവിധാനവുമുണ്ടായിരിക്കണം.
⭕️ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കുള്ള ആപ് ആണെങ്കില്‍ ഡവലപ്പര്‍മാര്‍ക്കും ഇന്ത്യന്‍ റജിസ്ട്രേഷന്‍ വേണം. രാജ്യാന്തര ആപ് എങ്കില്‍ ഉപയോക്താവ് സ്വന്തം ഉത്തരവാദിത്തത്തില്‍ ഉപയോഗിക്കണം.
⭕️ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കുള്ള മൊബൈല്‍ ക്ലൗഡ് സേവനത്തിന് ഇന്ത്യയിലെ സെര്‍വറുകള്‍ ഉപയോഗിക്കണം.
⭕️ ഫോണ്‍ സോഫ്റ്റ്‍വെയര്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്താന്‍ ആപ് ഡവലപ്പര്‍മാരെ അനുവദിക്കുന്ന ‘ഡവലപ്പര്‍ മോഡ്’ ഇതിനു വേണ്ടി മാത്രമുള്ള സാംപിള്‍ ഫോണുകളിലേ ലഭ്യമാക്കാവൂ.