പ്രധാന വാര്‍ത്തകള്‍
പുലിയുടെ ആക്രമണത്തിൽ മധ്യവയസ്ക്കന് പരിക്ക്


പുലിയുടെ ആക്രമണത്തിൽ മധ്യവയസ്ക്കന് പരിക്ക്.മാങ്കുളം ഗ്രാമപഞ്ചായത്തിലെ ചിക്കണംകുടി ആദിവാസി മേഖലയിൽ വച്ചാണ് പ്രദേശത്തെ താമസക്കാരനായ ഗോപാലന് നേരെ പുലിയുടെ ആക്രമണമുണ്ടായത്
രാവിലെ നടന്നു പോകുകയായിരുന്നു ഗോപാലൻ്റ പുറത്തേക്ക് പുലി ചാടി വീഴുകയായിരുന്നു.പുലിയുടെ ആക്രമണത്തിൽ ഗോപാലൻ്റെ കൈക്ക് ഗുരുതരപരിക്കേറ്റു.സ്വയരക്ഷക്കായി ഗോപാലൻ നടത്തിയ ചെറുത്തുനിൽപ്പിനിടയിൽ പുലി ചത്തു.പരിക്കേറ്റ ഗോപാലനെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിച്ചു.