രാജ്യത്തെ സൗജന്യ ഇന്റര്‍നെറ്റ് കോളിംഗ് ആപ്പുകളെ കേന്ദ്രം നിയന്ത്രിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്


ഡല്‍ഹി: രാജ്യത്തെ സൗജന്യ ഇന്റര്‍നെറ്റ് കോളിംഗ് ആപ്പുകളെ കേന്ദ്രം നിയന്ത്രിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്.
വാട്ട്‌സ്‌ആപ്പ്, സിഗ്നല്‍, ഗൂഗിള്‍ മീറ്റ് തുടങ്ങിയ ആപ്പുകളുടെ സൗജന്യ ഇന്റര്‍നെറ്റ് കോളിംഗ് നിയന്ത്രിക്കുന്നതില്‍ ടെലികോം വകുപ്പ് ട്രായ്‌യുടെ നിര്‍ദ്ദേശം തേടി.
ഇന്‍റര്‍നെറ്റ് കോളിംഗ് സംബന്ധിച്ച 2008 ലെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ശുപാര്‍ശ കഴിഞ്ഞ ആഴ്ച ടെലികോം വകുപ്പ് അവലോകനത്തിനായി വീണ്ടും അയച്ചു. പുതിയ സാങ്കേതിക വിദ്യകളുടെ ആവിര്‍ഭാവത്തിനിടയില്‍ ഉണ്ടായ സാങ്കേതിക പരിതസ്ഥിതിക മാറ്റങ്ങള്‍ കണക്കിലെടുത്ത് ഒരു സമഗ്ര നിര്‍ദ്ദേശം നല്‍കണമെന്നാണ് സെക്ടര്‍ റെഗുലേറ്ററോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കും, ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്കും ‘ഒരേ സേവന നിയമം’ എന്ന തത്വം കൊണ്ടുവരണമെന്നും ടെലികോം ഓപ്പറേറ്റര്‍മാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.