കൊച്ചി-ഇടപ്പള്ളി–-മണ്ണുത്തി ദേശീയപാതയില്‍ അറ്റകുറ്റപ്പണിക്കുള്ള കരാര്‍ കൊച്ചി ആസ്ഥാനമായ ഇകെകെ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് നല്‍കി


കൊച്ചി
-ഇടപ്പള്ളി–-മണ്ണുത്തി ദേശീയപാതയില്‍ അറ്റകുറ്റപ്പണിക്കുള്ള കരാര്‍ കൊച്ചി ആസ്ഥാനമായ ഇകെകെ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് നല്‍കി.
12 കിലോമീറ്റര്‍ ദേശീയപാതയുടെയും 24 കിലോമീറ്റര്‍ സര്‍വീസ് റോഡിന്റെയും ടാറിങ്ങും ചാലക്കുടി അടിപ്പാതയും ആറുമാസത്തിനകം പൂര്‍ത്തിയാക്കണം. നികുതി ഉള്‍പ്പെടെ 60 കോടി രൂപയാണ് ദേശീയപാത അതോറിറ്റി നിശ്ചയിച്ചത്. ഇതില്‍ 25 ശതമാനം പിഴയായി നിലവിലെ കരാറുകാരായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡില്‍നിന്ന് ഈടാക്കും.
ഇവരുടെ പ്രമോട്ടര്‍ സ്ഥാപനമായ കെഎംസി ഗ്രൂപ്പ് ടെന്‍ഡറില്‍ പങ്കെടുത്തെങ്കിലും ദേശീയപാത അതോറിറ്റി ഒഴിവാക്കി. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ടും കരാര്‍ അനുസരിച്ചുള്ള വ്യവസ്ഥകള്‍ പാലിക്കുന്നതിലും കമ്ബനി ഗുരുതര വീഴ്ചവരുത്തിയിരുന്നു. 2006ല്‍ നിര്‍മാണം തുടങ്ങി, 2028 വരെ പരിപാലന കാലാവധിയുള്ള റോഡ് പെട്ടെന്ന് പൊട്ടിപ്പൊളിഞ്ഞത് വന്‍ വിവാദമായി. ഇതിനെതിരായ കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
മൂന്നുകമ്ബനികളാണ് പുതിയ ടെന്‍ഡറില്‍ പങ്കെടുത്തത്. ഇതില്‍ കെഎംസി ഗ്രൂപ്പിനെ സാങ്കേതിക പരിശോധനയില്‍ത്തന്നെ തള്ളി. ഏറ്റവും കുറഞ്ഞ തുക അറിയിച്ചത് ഇകെകെ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡാണ്. റോഡിന്റെ സ്ഥിതി പഠിക്കാന്‍ ഐഐടി സംഘം പ്രാരംഭനടപടികള്‍ തുടങ്ങി. ദേശീയപാത അതോറിറ്റിയുമായി ഫീസടക്കം നിശ്ചയിച്ചശേഷം റോഡ് തുരന്നുള്ള സാമ്ബിള്‍ പരിശോധനയിലേക്ക് ഐഐടി സംഘം കടക്കും.