വണ്ണപ്പുറം- തൊടുപുഴ- ചേലച്ചുവട് റൂട്ടില്‍ ഓടുന്ന തൊടുപുഴയിലെ പത്തോളം സ്വകാര്യ ബസുകള്‍ ഇന്ന് ഒരു ദിവസത്തെ കളക്ഷന്‍ തുക ജിതിന്റെ സഹായ നിധിയിലേക്ക് നല്‍കും


തൊടുപുഴ: ഇരു കിഡ്‌നികളും തകരാറിലായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ജിതിന് (25) വൃക്ക മാറ്റിവയ്ക്കലിന് സഹായം തേടുന്നു.
മാതാവിന്റെ കിഡ്‌നി മാറ്റിവയ്ക്കുന്നതിനുള്ള പരിശോധനകളടക്കം നടക്കുകയാണെങ്കിലും ഓപറേഷനും തുടര്‍ ചികിത്സക്കുമായി 20 ലക്ഷത്തോളം രൂപ ആവശ്യമായി വരും. ഇത് കണ്ടെത്താന്‍ ജിതിന്റെ കുടുംബത്തിന് കഴിയാത്ത സാഹചര്യമാണുള്ളത്. പിതാവ് സുരേഷ് വീടിനോട് ചേര്‍ന്ന് ഒരു ചായക്കട നടത്തുന്നുണ്ട്. ഇതാണ് കുടുംബത്തിന്റെ ഏക വരുമാനം.
മാതാവ് ലീല, സഹോദരി ജിനിമോള്‍ എന്നിവരാണ് കുടുംബാംഗങ്ങള്‍. ഹോട്ടല്‍ മാനേജ്‌മെന്റ് വരെ പഠിച്ചയാളാണ് ജിതിന്‍. 2018 മുതല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുന്നുണ്ടായിരുന്നു. മൂന്നുമാസം മുമ്ബ് നടത്തിയ പരിശോധനയിലാണ് ഇരുവൃക്കകളും തകരാറിലാണെന്ന് അറിയുന്നത്.
തുടര്‍ന്ന് ശാരീര ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഒരു മാസമായി ആശുപത്രിയില്‍ തുടരുകയാണ്. ശാരീരിക അവശതകള്‍ രൂക്ഷമായതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഡയാലിസിസ് വേണ്ടി വരുന്നുണ്ട്. എത്രയും വേഗം കിഡ്നി മാറ്റിവയ്ക്കല്‍ നടത്തണമെന്നാണ് ഡോക്ടര്‍മാരും അറിയിച്ചിരിക്കുന്നത്.
നിലവില്‍ നാട്ടുകാരുടെയടക്കം സഹായം കൊണ്ടാണ് ചികിത്സാ അനുബന്ധ പരിശോധനകള്‍ നടക്കുന്നത്. എട്ട് സെന്റ് സ്ഥലത്താണ് ജിതിനും കുടുംബവും താമസിക്കുന്നത്. കിഡ്‌നി മാറ്റിവയ്ക്കലിന് മാതാവ് തയ്യാറാണ്. ഈ സാഹചര്യത്തില്‍ വണ്ണപ്പുറം, കഞ്ഞിക്കുഴി പഞ്ചായത്തിലെ കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍മാരുടെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകള്‍ വീടുകള്‍ കയറി ചികിത്സ സഹായ നിധിയിലേക്ക് സഹായം അഭ്യര്‍ത്ഥിക്കാനും വണ്ണപ്പുറം- തൊടുപുഴ- ചേലച്ചുവട് റൂട്ടില്‍ ഓടുന്ന തൊടുപുഴയിലെ പത്തോളം സ്വകാര്യ ബസുകള്‍ ഇന്ന് ഒരു ദിവസത്തെ കളക്ഷന്‍ തുക ജിതിന്റെ സഹായ നിധിയിലേക്ക് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. എങ്കിലും സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുള്ളവരുടെ സഹായവും സഹകരണവും കൊണ്ടേ ചികിത്സയ്ക്ക് ആവശ്യമായ തുക സമാഹരിക്കാന്‍ കഴിയൂവെന്ന് ജീവനം ചികിത്സ സഹായ നിധി ചെയര്‍മാന്‍ സിബി മാത്യു പറഞ്ഞു. ഈ ലക്ഷ്യത്തിനായി വെണ്‍മണിയിലെ വ്യാപാരികളും സാമുദായിക രാഷ്ട്ീയ രംഗത്തെ പ്രമുഖരും യുവജനങ്ങളും ചേര്‍ന്ന് ചികിത്സാ ചിലവിന് തുക കണ്ടെത്തുന്നതിനായി രൂപീകരിച്ച 50 അംഗ കമ്മിറ്റിയുടെ പേരില്‍ വണ്ണപ്പുറം ഫെഡറല്‍ ബാങ്കില്‍ AC183501000830034 ഐ.എഫ്.സി കോഡ് FDRL 0001835 ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.