വാഹനാപകടത്തെ തുടര്‍ന്ന് അവശനിലയിലായ വയോധികന്‍ ഒരു നേരത്തെ ഭക്ഷണത്തിനും ചികിത്സക്കും വകയില്ലാതെ പകല്‍ വീട്ടില്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നു


നെടുങ്കണ്ടം: വാഹനാപകടത്തെ തുടര്‍ന്ന് അവശനിലയിലായ വയോധികന്‍ ഒരു നേരത്തെ ഭക്ഷണത്തിനും ചികിത്സക്കും വകയില്ലാതെ പകല്‍ വീട്ടില്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നു.
നെടുങ്കണ്ടത്തെ പകല്‍ വീട്ടില്‍ കഴിയുന്ന എം.ആര്‍. കുട്ടപ്പനാണ് ദുരിത ജീവിതം നയിക്കുന്നത്.
കഴിഞ്ഞദിവസം ഹോട്ടലില്‍നിന്ന് ഉച്ചഭക്ഷണം കഴിച്ചശേഷം പകല്‍ വീട്ടിലേക്ക് മടങ്ങുംവഴി നെടുങ്കണ്ടം പഞ്ചായത്ത് ഓഫിസ് ജങ്ഷനില്‍വെച്ച് കുട്ടപ്പനെ ഓട്ടോ ഇടിക്കുകയായിരുന്നു. ഉടന്‍ നാട്ടുകാരുടെ സഹായത്താല്‍ ആശുപത്രിയില്‍ എത്തിച്ചു.
എന്നാല്‍, ആവശ്യമായ ചികിത്സ ലഭിക്കാതെ ഇവിടെനിന്ന് മടങ്ങി. 85കാരനായ കുട്ടപ്പന്‍ വര്‍ഷങ്ങളായി നെടുങ്കണ്ടത്തെ പകല്‍വീട്ടിലാണ് കഴിയുന്നത്. പ്രായാധിക്യത്താല്‍ ഇപ്പോള്‍ ഓര്‍മക്കുറവുമുണ്ട്. കഠിനമായ വേദന അനുഭവപ്പെടുന്നതിനാല്‍ നടക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ്. സമീപത്തെ മേശയില്‍ പിടിച്ച് അല്‍പ സമയം എഴുന്നേറ്റുനില്‍ക്കും അത്രമാത്രം.