പ്രധാന വാര്‍ത്തകള്‍
ഗുണമേന്മയുള്ള മരുന്നുകളുടെ നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ലോക വിപണിയില്‍ ലഭ്യത വര്‍ധിപ്പിക്കാനും മരുന്നു വ്യവസായികളോട് കേന്ദ്ര ആരോഗ്യമന്ത്രി


ന്യൂഡെല്‍ഹി: () ഗുണമേന്മയുള്ള മരുന്നുകളുടെ നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ലോക വിപണിയില്‍ ലഭ്യത വര്‍ധിപ്പിക്കാനും മരുന്നു വ്യവസായികളോട് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.
മന്‍സുഖ് മാണ്ഡവ്യ ആവശ്യപ്പെട്ടു. ഗുണനിലവാരമുള്ള മരുന്ന് നല്‍കുന്നതില്‍ രാജ്യത്തിന് പ്രശസ്തി വര്‍ധിച്ചതായി ന്യൂഡെല്‍ഹിയില്‍ നാഷനല്‍ ഫാര്‍മസ്യൂടികല്‍ പ്രൈസിംഗ് അതോറിറ്റി രജതജൂബിലി ആഘോഷങ്ങളെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
ഫാര്‍മ മേഖലയെ ശക്തിപ്പെടുത്തുന്നതിന് ഗവേഷണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. മോദി സര്‍കാര്‍ വ്യവസായ സൗഹൃദമാണെന്നും ഡോ. ??മാണ്ഡവ്യ പറഞ്ഞു. ഇന്‍ഡ്യന്‍ ആരോഗ്യ മേഖല നേടിയ ആഗോള വിശ്വാസമാണ് രാജ്യത്തെ ഫാര്‍മസി ഓഫ് ദി വേള്‍ഡ് എന്ന് വിളിക്കുന്നതിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.