ഇടുക്കി കുടയത്തൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടല്‍ പ്രവചനാതീതമായ അപകടമായിരുന്നുവെന്ന് റവന്യൂ മന്ത്രി കെ രാജന്‍ നിയമസഭയില്‍


തിരുവനന്തപുരം: ഇടുക്കി കുടയത്തൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടല്‍ പ്രവചനാതീതമായ അപകടമായിരുന്നുവെന്ന് റവന്യൂ മന്ത്രി കെ രാജന്‍ നിയമസഭയില്‍.
ഇടുക്കി, വയനാട് ജില്ലകളില്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് റെസ്‌ക്യൂ ഹബ്ബ് സ്ഥാപിക്കും. കൂടുതല്‍ ഡോപ്ലര്‍ റഡാറുകള്‍ കേന്ദ്രസര്‍ക്കാരിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
രണ്ട് റഡാര്‍ സംവിധാനങ്ങള്‍ കൂടി സ്ഥാപിക്കണമെന്ന് പലതവണ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതുവരെ നടപ്പായിട്ടില്ല. കുടയത്തൂര്‍ ഉരുള്‍പൊട്ടലിന് ഒരു സാധ്യതയുമില്ലാതിരുന്ന പ്രദേശമായിരുന്നു. 70 വര്‍ഷം മുമ്ബാണ് അവിടെ ഉരുള്‍പൊട്ടലുണ്ടായത്. കലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം ഏര്‍പ്പെടുത്താന്‍ കൊച്ചി സര്‍വകലാശാലയുമായി സഹകരിക്കും. ഇതിനായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാനോ കാലാവസ്ഥാ മുന്നറിയിപ്പുകളോ സംസ്ഥാനത്ത് ഫലപ്രദമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. ഇതിനായിരുന്നു റവന്യൂ മന്ത്രിയുടെ മറുപടി.