തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉത്സവബത്ത നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍


മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉത്സവബത്ത ലഭിക്കും. ഓണം പ്രമാണിച്ച് 1000 രൂപയായരിക്കും ഉത്സവബത്തയായി നൽകുക. 5.21 ലക്ഷം പേര്‍ക്ക് സഹായമെത്തുമെന്ന് ധനമന്ത്രി അറിയിച്ചു.
ഓണം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ ബോണസ്
ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ ബോണസ് പ്രഖ്യാപിച്ചു. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 2750 രൂപ ഉത്സവബത്തയായി നല്‍കും. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും ഉത്സവബത്തയായി 1000 രൂപ നല്‍കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഓണം അഡ്വാന്‍സ് 20000 രൂപയായിരിക്കും. പാര്‍ട്ട് ടൈം ജീവനക്കാര്‍ ഉള്‍പ്പടെയുള്ള മറ്റ് ജീവനക്കാര്‍ക്ക് 6000 രൂപ അഡ്വാന്‍സ് കിട്ടും.13 ലക്ഷത്തിലധികം ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കുമാണ് ആനുകൂല്യം കിട്ടുകയെന്ന് ധനമന്ത്രി അറിയിച്ചു.