പ്രധാന വാര്‍ത്തകള്‍
മെട്രോ നഗരങ്ങളില്‍ ദീപാവലിയോടെ 5 ജി ; പ്രഖ്യാപനവുമായി അംബാനി
ദീപാവലിയോടെ രാജ്യത്തുടനീളമുള്ള മെട്രോ നഗരങ്ങളിൽ 5 ജി സേവനങ്ങൾ ആരംഭിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചു. കമ്പനിയുടെ 45-ാമത് വാർഷിക പൊതുയോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിലാണ് സേവനം ലഭ്യമാക്കുക. ആഗോളതലത്തിലെ മികച്ച കമ്പനികളെ ഇന്ത്യയിൽ നിർമ്മിക്കുക എന്ന ദൗത്യത്തിൽ പങ്കാളികളാകാൻ കഴിഞ്ഞുവെന്ന്, അദ്ദേഹം പറഞ്ഞു.
രാജ്യത്തുടനീളം 5 ജി ലഭ്യമാക്കുന്നതിന് 2 ലക്ഷം കോടി രൂപ നിക്ഷേപിക്കും. മെറ്റാ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, എറിക്സൺ, നോക്കിയ, സാംസങ്, സിസ്കോ തുടങ്ങിയ കമ്പനികളുമായി റിലയൻസ് 5ജിക്കായി പങ്കാളിത്തത്തിലേര്‍പ്പെട്ടിട്ടുള്ളത്.