പ്രധാന വാര്‍ത്തകള്‍
സി.പി.ഐ ഇടുക്കി ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കും


സി.പി.ഐ ഇടുക്കി ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കും. വൈകിട്ട് 5 ന് അടിമാലിയില്‍ നടക്കുന്ന പൊതുസമ്മേളനം കൃഷിമന്ത്രി പി.
പ്രസാദ് ഉദ്ഘാടനം ചെയ്യും. 27 ന് നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ കണ്ട്രോള് കമ്മീഷനംഗം പന്ന്യന്‍ രവീന്ദ്രനാണ് ഉദ്ഘാടനം ചെയ്യുക. 10 മണ്ഡലങ്ങളില്‍ നിന്നുള്ള 280 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 28 ന് പൊതുചര്‍ച്ചയും സമാപന ദിവസമായ 29 ന് ജില്ലാ കൗണ്‍സില്‍ അംഗങ്ങളെയും തെരഞ്ഞെടുക്കും.
3 ടേം പൂര്‍ത്തിയായതിനാല്‍ നിലവിലെ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന് മാറാനാണ് സാധ്യത. മണ്ഡലം കമ്മിറ്റികളില്‍ കെ.ഇ. ഇസ്മയില്‍ പക്ഷത്തിന് മേല്‍ക്കൈ ഉള്ള ജില്ലയാണ് ഇടുക്കി. കണ്ട്രോള് കമ്മീഷനംഗം മാത്യു വര്‍ഗീസ്, സംസ്ഥാന കൗണ്‍സില്‍ അംഗം കെ. സലിം കുമാര്‍, എന്നിവര്‍ക്കാണ് അടുത്ത സെക്രട്ടറി സ്ഥാനത്തേക്കുള്ള സാധ്യത.