പ്രധാന വാര്‍ത്തകള്‍
കട്ടപ്പന ഇടുക്കിക്കവലയിൽ ദേവാലയത്തിന്റ് സംരക്ഷണഭിത്തി ഇടിഞ്ഞു വീണു


കട്ടപ്പന ഇടുക്കിക്കവലയിൽ ദേവാലയത്തിന്റ് സംരക്ഷണഭിത്തി ഇടിഞ്ഞു വീണു.
സെന്റ് മേരീസ് യാക്കോബായ ക്യാനായ പള്ളിയുടെ സംരക്ഷണഭിത്തിയാണ് ഇന്ന് രാവിലെ 11.30 ടെ ഇടിഞ്ഞ് വീണത്.
50 അടിയോളം നീളത്തിലാണ് കെട്ട് ഇടിഞ്ഞത്.
പാലക്കൽ പെട്രോൾ പമ്പിന്റ് കെട്ടിടത്തിന്റ് പിൻ ഭാഗത്താണ് കെട്ട് ഇടിഞ്ഞത്.
50 അടി താഴ്ചയിലേക്ക് സംരക്ഷണഭിത്തി ഇടിഞ്ഞ് വീണ് പമ്പിന്റ് കെട്ടിടത്തിനു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്
കഴിഞ്ഞ ദിവസം രാത്രിയിൽ പെയ്ത ശക്തമായ മഴയിൽ കെട്ടിനുള്ളിൽ വെള്ളം ഇറങ്ങിയതാണ് ഇടിയാൻ കാരണമായി പറയുന്നത്.
ഇനിയും ഇടിയാൻ സാധ്യതയുള്ളതിനാൽ അപകട ഭീഷണി നിലനിൽക്കുകയാണ്.