ബസുകളില്‍ മാല പൊട്ടിക്കുന്ന സംഘത്തില്‍പെട്ട രണ്ടുപേര്‍ അറസ്റ്റില്‍: തൃപ്പൂണിത്തുറ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നിന്നുമാണ് ഇവര്‍ പിടിയിലായത്


ബസുകളില്‍ മാല പൊട്ടിക്കുന്ന സംഘത്തില്‍പെട്ട രണ്ടുപേര്‍ അറസ്റ്റില്‍. തൃപ്പൂണിത്തുറ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നിന്നുമാണ് ഇവര്‍ പിടിയിലായത്.
കോയമ്ബത്തൂര്‍ റെയില്‍വേ കോളനിയില്‍ താമസക്കാരികളായ കവിത, കൗസല്യ എന്നിവരാണ് അറസ്റ്റിലായത്. തിരുവാണിയൂര്‍, കുമ്ബപ്പിള്ളി കരയില്‍, പരുത്തിക്കാട്ടില്‍ വീട്ടില്‍ വിജയന്‍റെ ഭാര്യ പ്രകാശിനിയുടെ (75) രണ്ടു പവന്റെ സ്വര്‍ണമാല കഴിഞ്ഞ 18ന് രാവിലെ തിരുവാങ്കുളത്ത് നിന്നും തൃപ്പൂണിത്തുറയിലേക്കുള്ള യാത്രാമധ്യേ ബസില്‍ നഷ്ടപ്പെട്ടെന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തി വരവേയാണ് പ്രതികള്‍ പിടിയിലായത്.
തൃപ്പൂണിത്തുറ സ്റ്റാന്‍ഡില്‍ ബസ് നിര്‍ത്തി ഇറങ്ങുന്ന സമയം കൃത്രിമ തിരക്കുണ്ടാക്കി മാല പൊട്ടിച്ചെടുക്കുകയാണ് ചെയ്തതെന്ന് പ്രകാശിനിയുടെ പരാതിയില്‍ പറയുന്നു. സ്വര്‍ണമാല പ്രതികളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍നിന്നും കണ്ടെടുത്തു.
ഇവര്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാറില്ല. സ്ഥിരമായി ഒരിടത്ത് താമസിക്കാതെ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമാണ് തങ്ങാറുള്ളത്.
മോഷണമുതലുകള്‍ ഇവരില്‍ നിന്നും ശേഖരിക്കുന്നതിന് ഈ സംഘങ്ങളുടെ തലവന്‍മാര്‍ ആഴ്ചയില്‍ ഒരിക്കല്‍ കേരളത്തിലെത്താറുണ്ട്. ഇവര്‍ പിടിക്കപ്പെട്ടാല്‍ നിയമ സഹായം നല്‍കുന്നതിന് ഒരു വന്‍ ലോബി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
തിരക്കുള്ള ബസുകളിലും സ്ഥലങ്ങളിലും മറ്റും യാത്ര ചെയ്യുമ്ബോള്‍ സ്ത്രീകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് തൃപ്പൂണിത്തുറ പൊലീസ് അറിയിച്ചു.
ഇത്തരത്തില്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുള്ളവര്‍ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസുമായി ബന്ധപ്പെടണമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ സി. എച്ച്. നാഗരാജു അറിയിച്ചു. തൃക്കാക്കര അസി. കമീഷണര്‍ പി.വി. ബേബി അന്വേഷണത്തിന് നേതൃത്വംനല്‍കി.
സംഘത്തില്‍ ഇന്‍സ്പെക്ടര്‍ വി. ഗോപകുമാര്‍, പ്രിന്‍സിപ്പല്‍ എസ്. ഐ.പ്രദീപ്.എം, എസ്.ഐ.മാരായ ജയന്‍.കെ.എസ്, രാജന്‍ പിളള, എ.എസ്.ഐമാരായ രാജീവ്നാഥ്, എം. ജി. സന്തോഷ്, സതീഷ് കുമാര്‍, ഷാജി, എസ്.സി.പി.ഒമാരായ ശ്യാം.ആര്‍.മേനോന്‍, വനിത പൊലീസുകാരായ ബിന്ദു, വിസ്മി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.