പ്രധാന വാര്‍ത്തകള്‍
മറയൂര്‍-മൂന്നാര്‍ റോഡില്‍ തലയാറിന് സമീപം ലോറി 200 അടി താഴ്ചയിലേക്ക് മറിഞ്ഞു ;ആര്‍ക്കും പരിക്കില്ല


മറയൂര്‍: മറയൂര്‍-മൂന്നാര്‍ റോഡില്‍ തലയാറിന് സമീപം ലോറി 200 അടി താഴ്ചയിലേക്ക് മറിഞ്ഞു. ആര്‍ക്കും പരിക്കില്ല.
തമിഴ്നാട് ഗൂഡല്ലൂരില്‍നിന്ന് മൂന്നാറിലേക്ക് തേയില പച്ചക്കൊളുന്ത് കയറ്റി വന്ന ലോറിയാണ് ഞായറാഴ്ച പുലര്‍ച്ച അഞ്ചോടെ നിയന്ത്രണംവിട്ട് മറിഞ്ഞത്. ലോറിയില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
മറയൂര്‍-മൂന്നാര്‍ റോഡില്‍ രാത്രിയാത്രയില്‍ മാസങ്ങള്‍ക്കുള്ളില്‍ ഒട്ടേറെ അപകടം സംഭവിച്ചു. റോഡുകളുടെ വളവും അപ്രതീക്ഷിതമായ മഞ്ഞുവീഴ്ചയും സംരക്ഷണഭിത്തി ഇല്ലാത്തതുമാണ് അപകടത്തിന് കാരണമാകുന്നത്.