Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

വെള്ളത്തൂവല്‍ പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന മുതുവാന്‍കുടി-ശല്യാംപാറ റോഡ് സഞ്ചാരയോഗ്യമല്ലാത്തവിധം തകര്‍ന്നു



അടിമാലി: വെള്ളത്തൂവല്‍ പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന മുതുവാന്‍കുടി-ശല്യാംപാറ റോഡ് സഞ്ചാരയോഗ്യമല്ലാത്തവിധം തകര്‍ന്നു.

വ​ന്‍കു​ഴി​ക​ള്‍ നി​റ​ഞ്ഞ ഈ ​പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​ല്‍ ന​ടു​വൊ​ടി​യു​മെ​ന്ന​തി​ല്‍ സം​ശ​യം വേ​ണ്ട.

ശ​ല്യാം​പാ​റ പോ​സ്‌​റ്റ്​ ഓ​ഫി​സ് ജ​ങ്​​ഷ​നി​ല്‍നി​ന്ന് കു​ത്ത​ന​യു​ള്ള ക​യ​റ്റം ക​യ​റി​വേ​ണം ചെ​ങ്കു​ള​ത്തേ​ക്കു​ള്ള റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ന്‍. ക​യ​റ്റ​ത്തി​ലും കൊ​ടും​വ​ള​വു​ക​ളി​ലും റോ​ഡി​ലാ​ക​മാ​നം വാ​രി​ക്കു​ഴി​ക​ളാ​ണ്. ഇ​തോ​ടെ ഈ ​പാ​ത​യി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍പെ​ടാ​ത്ത ദി​വ​സ​ങ്ങ​ളി​ല്ല.

ഒ​രു ക​ല്ലി​ല്‍നി​ന്ന്​ മ​റ്റൊ​രു ക​ല്ലി​ലേ​ക്ക് ചാ​ടി​യാ​ണ്​ വാ​ഹ​ങ്ങ​ള്‍ പോ​കു​ന്ന​ത്. ചെ​റി​യൊ​രു അ​ശ്ര​ദ്ധ ഉ​ണ്ടാ​യാ​ല്‍ അ​പ​ക​ടം ഉ​റ​പ്പ്. ബൈ​ക്ക് യാ​ത്ര​ക്കാ​രാ​ണ് കൂ​ടു​ത​ലും അ​പ​ക​ട​ത്തി​ല്‍പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഒ​രു​മ​ണി​ക്കൂ​ര്‍ വ്യ​ത്യാ​സ​ത്തി​ലാ​ണ് ര​ണ്ട് ബൈ​ക്കു​ക​ള്‍ അ​പ​ക​ട​ത്തി​ല്‍പെ​ട്ട​ത്.


ടാ​ക്‌​സി ഓ​ട്ടോ​ക​ള്‍ ഈ ​പാ​ത​യി​ലൂ​ടെ ഓ​ടു​ന്നി​ല്ല. ഇ​തോ​ടെ രോ​ഗി​ക​ള​ട​ക്ക​മു​ള്ള​വ​ര്‍ വ​ലി​യ ദു​രി​ത​മാ​ണ് നേ​രി​ടു​ന്ന​ത്. കാ​ര്‍ഷി​ക വി​ള​ക​ള്‍ ച​ന്ത​യി​ലേ​ക്ക് കൊ​ണ്ടു​പോ​ക​ണ​മെ​ങ്കി​ല്‍ ത​ല​ച്ചു​മ​ട് ത​ന്നെ വേ​ണം. മൂ​ന്നാ​ര്‍, കു​ഞ്ചി​ത്ത​ണ്ണി, ബൈ​സ​ണ്‍വാ​ലി, പ​ള്ളി​വാ​സ​ല്‍ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ര്‍ ജി​ല്ല ആ​സ്ഥാ​ന​മാ​യ ഇ​ടു​ക്കി​യി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് എ​ളു​പ്പ​മാ​ര്‍ഗ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പാ​ത​ക​ളി​​ലൊ​ന്നാ​ണ് ഈ ​റോ​ഡ്.

ഇ​തോ​ടെ യാ​ത്ര​ക്കാ​ര്‍ കൂ​ടു​ത​ലു​ള്ള റോ​ഡാ​യി ഇ​ത് മാ​റി​യി​രു​ന്നു. നാ​ല​ര കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മാ​ണ് ത​ക​ര്‍ന്ന് കി​ട​ക്കു​ന്ന​ത്. 2015ലാ​ണ് റോ​ഡ്​ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കി​യ​ത്. ഇ​തി​നു​ശേ​ഷം അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ഒ​രു പ്ര​വ​ര്‍ത്ത​ന​വും ന​ട​ത്താ​ത്ത​താ​ണ് റോ​ഡ്​ ത​ക​ര്‍ച്ച​ക്ക് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!