പ്രധാന വാര്‍ത്തകള്‍
ബഹിരാകാശയാത്രികരെ ചൊവ്വയിൽ ശ്വസിക്കാൻ കാന്തങ്ങൾ സഹായിച്ചേക്കാം
വാർവിക്ക് സർവകലാശാല, സി യു ബോൾഡർ, ഫ്രീ യൂണിവേഴ്സിറ്റി ബെർലിൻ എന്നിവിടങ്ങളിൽ നിന്നുള്ള ഒരു പുതിയ അന്താരാഷ്ട്ര പഠനം അനുസരിച്ച്, ബഹിരാകാശത്ത് ഓക്സിജൻ ഉൽപാദിപ്പിക്കുന്നതിനുള്ള ഫലപ്രദവും ലളിതവുമായ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന് കാന്തങ്ങൾ സഹായിച്ചേക്കാം.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) ബഹിരാകാശയാത്രികർ രണ്ട് രീതിയിലാണ് ഓക്സിജൻ ഉത്പാദിപ്പിക്കുന്നത്. ഒന്ന് മൂത്രം, കണ്ടെൻസേഷൻ, ഈർപ്പം എന്നിവയിൽ നിന്നും മറ്റൊന്ന് ജലത്തെ ഹൈഡ്രജനും ഓക്സിജനുമായി വിഭജിക്കുന്ന “വൈദ്യുതവിശ്ലേഷണം” എന്ന പ്രക്രിയയിൽ നിന്നും.
സങ്കീർണ്ണമായ ഐഎസ്എസ് സംവിധാനം ചൊവ്വയിൽ ഓക്സിജൻ ഉത്പാദിപ്പിക്കാൻ അനുയോജ്യമല്ല.