ജീവനിലേക്കുള്ള തുള്ളികൾ സന്തോഷത്തിലേക്കുള്ള ഒഴുക്കിലേക്ക് നയിക്കുന്നു : ജനകീയ രക്തദാന സേന
കഴിഞ്ഞ മൂന്ന് വർഷക്കാലമായി കേരളത്തിലെ 14 ജില്ലകളിലും അയൽ സംസ്ഥാനങ്ങളിലും ജിസിസി രാഷ്ട്രങ്ങളിലും അടക്കം രക്തദാന രംഗത്ത് പ്രവർത്തിച്ചുവരുന്ന സംഘടന മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള കേരളത്തിലെ പല ഹോസ്പിറ്റലുകളിലും രക്തത്തിന് ക്ഷാമം അനുഭവിക്കുമ്പോൾ ക്യാമ്പുകൾ നടത്തിയും മറ്റും സഹകരിച്ചു പോരുന്ന ജനകീയ രക്തദാന സേന
യുവാക്കളിൽ രക്തദാനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ #Dripstolife(ജീവിനിലേക്കുള്ള തുള്ളികൾ) എന്ന ഹാഷ്ടാഗോട് കൂടി “Drips to life leads to the flows of happiness”(ജീവനിലേക്കുള്ള തുള്ളികൾ സന്തോഷത്തിലേക്കുള്ള ഒഴുക്കിലേക്ക് നയിക്കുന്നു) എന്ന ആപ്‌തവാക്യം മുറുകെ പിടിച്ചു കൊണ്ട്, നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 75മത് വാർഷികം പ്രമാണിച്ച് ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം മുതൽ ഒക്ടോബർ 1 ദേശീയ സന്നദ്ധ രക്തദാന ദിനം വരെ ലോകമാകമാനം 45 ദിവസത്തേക്ക് ഒരു ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ക്യാമ്പയിന്റെ ഭാഗമായി രക്തദാന ക്യാമ്പുകളും ഡേറ്റാ കളക്ഷൻ ക്യാമ്പുകളും സംസ്ഥാനത്ത് ആകമാനവും ജി സിസി രാഷ്ട്രങ്ങളിലും നടത്തപ്പെടുന്നു.
ദേശീയ സന്നദ്ധ രക്തദാന ദിനമായ ഒക്ടോബർ ഒന്നിന് 76 ക്യാമ്പുകൾ നടത്തി സമാപിക്കുന്ന ഈ ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം PBDA ജനറൽ കൺവീനർ ശ്രീ ഷാജഹാൻ ആലുമ്മൂട്ടിലിന്റെ ആദ്യക്ഷദയിൽ AAWK അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്സ് കേരളയുടെ കട്ടപ്പന യൂണിറ്റിൽ വെച്ച് ബഹുമാനപ്പെട്ട ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി ആഗസ്റ്റിൻ ലോഗോ പ്രകാശനം ചെയ്തു കൊണ്ട് നിർവഹിച്ചു.
കൂടാതെ PBDA യുടെ ഈ ഉദ്യമത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി AAWK കളക്ട് ചെയ്ത രക്തദാതാക്കളുടെ ഡാറ്റാ ഔദ്യോഗികമായി ശ്രീ സോജൻ ആഗസ്റ്റിൻ (AAWK. കട്ടപ്പന യൂണിറ്റ് സെക്രട്ടറി ) ബഹുമാനപ്പെട്ട മന്ത്രിയുടെ സാനിധ്യത്തിൽ PBDA സ്റ്റേറ്റ് സെക്രട്ടറി ശ്രീ പ്രിൻസ് മാത്യുവിന് കൈമാറി.
ഈ യോഗത്തിന് തുടക്കം കുറിച്ചുകൊണ്ട് ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ റോയി മോൻ തോമസ് ബോധവൽക്കരണ ക്ലാസ്സ് നടത്തി.
PBDA കൺവീനർ നജീബ് കാഞ്ഞിരപ്പള്ളി, PBDA കേരള സ്റ്റേറ് വൈസ് പ്രസിഡന്റ് ഷിജു കട്ടപ്പന, അമൽ N S, നിഷാദ് അലിം,രജനി സന്തോഷ്, സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
PBDA യുടെ സഹായം ആവശ്യം ഉള്ളവർ വൈസ്. പ്രസിഡന്റ് ഷിജു കട്ടപ്പനയുമായി 9447655653 ഈനമ്പറിൽ ബന്ധപ്പെടാവുന്നതാണ്