സ്വാതന്ത്ര്യദിനാഘോഷവും തദ്ദേശീയജനതയുടെ അന്തർദ്ദേശീയദിനാചരണ സമാപനചടങ്ങും നടത്തപ്പെട്ടു


പൈനാവ് : ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ വച്ച് ഓഗസ്റ്റ് 15 , രാജ്യത്തിന്റെ എഴുപത്തഞ്ചാമത് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കപ്പെട്ടു.
അതോടൊപ്പം സ്കൂളിൽ ഒരാഴ്ചയായി ആചരിച്ചു വരുന്ന തദ്ദേശീയജനതയുടെ അന്തർദ്ദേശിയ ദിനാചരണത്തിന്റെ സമാപനചടങ്ങും നടത്തപ്പെട്ടു.
ബഹു,ഇടുക്കി ജില്ലാകളക്ടർ ശ്രീമതി ഷീബാജോർജ്ജ് ഐ എ എസ് മുഖ്യ അതിഥിയായിരുന്നൂ..
പൂർവ്വവിദ്യാഉർത്ഥികളായ ഡോ.ചിപ്പി കെ ആർ , ദീപക് സാം എന്നിവരെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചൂ.
ജില്ലയിൽ സ്വാതന്ത്ര്യദിനപരേഡിൽ പങ്കെടുത്ത് ബെസ്റ്റ് ബോയ്സ് പ്ലറ്റ്യൂൺ ആയി തിരഞ്ഞെടുക്കപ്പെട്ട സ്കൂളിലെ സ്റ്റുഡൻറ്റ് കേഡറ്റുകളെ അനുമോദിച്ചൂ.
സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നടത്തപ്പെട്ട വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി. ജെസിമോൾ, സീനിയർ സൂപ്രണ്ട് ശ്രീ . വർഗ്ഗീസ് ഇ ഡി , മാനേജർ ഹരിനാഥ് , അധ്യാപകരായ ശ്രീമതി . ലിൻഡ , ശ്രീമതി ധന്യ മാത്യു , ശ്രീമതി .ദിവ്യ ജോർജ്ജ് എന്നിവർ ആശംസ അറിയിച്ചു
സ്വാതന്ത്രദിന വീഡിയോ പ്രദർശനവും പുസ്തക പ്രദർശനവും നടന്നു.