Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

സ്വാതന്ത്ര്യസമര സ്മരണകളുണര്‍ത്തുന്ന സ്മാരകം കട്ടപ്പനയിലുണ്ട് ; അമര്‍ജവാന്‍ യുദ്ധസ്മാരകം



കട്ടപ്പന: സ്വാതന്ത്ര്യസമര സ്മരണകളുണര്‍ത്തുന്ന സ്മാരകം കട്ടപ്പനയിലുണ്ട്. അമര്‍ജവാന്‍ യുദ്ധസ്മാരകം. രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്തവരോടുള്ള ആദരവിന്‍റെ അടയാളമായ ഈ യുദ്ധസ്മാരകത്തില്‍ സ്വാതന്ത്ര്യദിനം, കാര്‍ഗില്‍ ദിനം, റിപ്പബ്ലിക് ദിനം തുടങ്ങി ദേശീയ പ്രധാന്യമുള്ള ദിവസങ്ങളില്‍ പ്രമുഖ വ്യക്തികള്‍ പുഷ്പചക്രം അര്‍പ്പിച്ച്‌ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും ഓര്‍മ പുതുക്കുന്നു.

യുവതലമുറയില്‍ സ്വാതന്ത്ര്യബോധം വളര്‍ത്താനും രാഷ്ട്രത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര സ്വാതന്ത്ര്യസമര സേനാനികളുടെയും അതിര്‍ത്തിയില്‍ ജീവന്‍ ഹോമിച്ച വീര ജവാന്മാരുടെയും സ്മരണ നിലനിര്‍ത്താനും അവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനുമാണ് കട്ടപ്പന നഗരസഭ അമര്‍ജവാന്‍ യുദ്ധസ്മാരകം നിര്‍മിക്കാന്‍ തീരുമാനിച്ചത്.അന്ന് കട്ടപ്പന ഗ്രാമപഞ്ചായത്താണ്. ഇന്നത്തെ നഗരസഭ സ്റ്റേഡിയത്തിനടുത്ത് ഗ്രാമപഞ്ചായത്ത് ഇതിന് സൗജന്യമായി സ്ഥലം അനുവദിച്ചു.

എക്സ് സര്‍വിസ് ലീഗ് കട്ടപ്പന യൂനിറ്റിന്‍റെ നേതൃത്വത്തില്‍ വിമുക്തഭടന്മാരും സ്കൂള്‍, കോളജ് വിദ്യാര്‍ഥികളും പൊതുജനങ്ങളും ഇതിനായി ഒരേമനസ്സോടെ കൈകോര്‍ത്താണ് നിര്‍മാണത്തിന് ഫണ്ട് കണ്ടെത്തിയത്. ഇങ്ങനെ സമാഹരിച്ച നാലരലക്ഷം രൂപയാണ് സ്മാരക നിര്‍മാണത്തിന് ചെലവഴിച്ചത്.2012 ആഗസ്റ്റില്‍ കട്ടപ്പന ഗ്രാമപഞ്ചായത്തിന്‍റെ അന്നത്തെ പ്രസിഡന്‍റ് പ്രവ്ദ ശിവരാജന്‍ തറക്കല്ലിട്ടു. ഒരു വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കിയ സ്മാരകം 2013 നവംബര്‍ 29ന് ദക്ഷിണമേഖല നാവിക കമാന്‍ഡര്‍ വൈസ് അഡ്മിറല്‍ സതീഷ് സോണിയാണ് നാടിന് സമര്‍പ്പിച്ചത്.

സ്വാതന്ത്ര്യബോധത്തിന്‍റെയും ദേശാഭിമാനത്തിന്‍റെയും അടയാളമായി ഇന്ന് അമര്‍ജവാന്‍ യുദ്ധസ്മാരകം തലയുയര്‍ത്തി നില്‍ക്കുന്നു. യുദ്ധസ്മാരകത്തിന്‍റെ മുകളില്‍ എ.കെ 47 തോക്ക് തലകീഴായി സ്ഥാപിച്ച്‌ അതിന് മുകളില്‍ ജവാന്‍റെ ഹെല്‍മറ്റ് കമഴ്ത്തിവെച്ചിരിക്കുന്ന രീതിയിലാണ് രൂപകല്‍പന. സ്മാരകത്തിന്‍റെ സമീപത്തുകൂടി കടന്നുപോകുന്ന കട്ടപ്പന പുതിയ ബസ്സ്റ്റാന്‍ഡ്-ഡിവൈ.എസ്.പി ഓഫിസ് റോഡിന് ഗ്രാമപഞ്ചായത്ത് അമര്‍ജവാന്‍ റോഡ് എന്ന് നാമകരണം നടത്തുകയും ചെയ്തതോടെ സ്മാരകം കട്ടപ്പന നഗരത്തിന്‍റെയും ഇടുക്കി ജില്ലയുടെതന്നെയും ചരിത്രസ്മാരകവും സ്വാതന്ത്ര്യ പ്രതീകവുമായി.


രാഹുല്‍ ഗാന്ധി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരടക്കം രാഷ്ട്രീയ നേതാക്കളും ജീവിതത്തിന്‍റെ വിവിധ തുറകളിലെ പ്രശസ്ത വ്യക്തികളും സ്വാതന്ത്ര്യസമര പോരാളികളോടുള്ള ആദരസൂചകമായി ഇവിടെ പുഷ്പചക്രം അര്‍പ്പിച്ചിട്ടുണ്ട്.എക്സ് സര്‍വിസ് ലീഗ് കട്ടപ്പന യൂനിറ്റ് പ്രസിഡന്‍റ് റിട്ട. ക്യാപ്റ്റന്‍ ഷാജി എബ്രഹാം, സെക്രട്ടറി സാബു മാത്യു, രക്ഷധികാരി റിട്ട. ക്യാപ്റ്റന്‍ ഫിലിപ്പോസ് മത്തായി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കാണ് സ്മാരകത്തിന്‍റെ മേല്‍നോട്ട ചുമതല.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!