പ്രധാന വാര്‍ത്തകള്‍
കട്ടപ്പനയില്‍ വ്യാപാരി ദിനം ആഘോഷിച്ചു;അഡ്വ.എം.കെ തോമസ് പതാക ഉയര്‍ത്തി
കട്ടപ്പന:ദേശീയ വ്യാപാരി ദിനത്തോടനുബന്ധിച്ച് കട്ടപ്പന സെന്‍ട്രല്‍ ജംഗ്ഷനില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് അഡ്വ.എം.കെ തോമസ് പതാകയുയര്‍ത്തി. ജനറല്‍ സെക്രട്ടറി കെ.പി ഹസ്സന്‍ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് സിബി കൊല്ലംകുടി പതാക ദിന സന്ദേശം നല്‍കി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ജോഷി കുട്ടട, മര്‍ച്ചന്റ് അസോസിയേഷന്‍ യൂത്ത് ഭാരവാഹികളായ അനില്‍ കുമാര്‍, അജിത് സുകുമാരന്‍, ജിയാസ്, തുടങ്ങിയവര്‍ പങ്കെടുത്തു. മര്‍ച്ചന്റ് അസോസിയേഷന്‍ ട്രഷറര്‍ ശ്രീ സാജന്‍ ജോര്‍ജ് കൃതജ്ഞത അറിയിച്ചു. വ്യാപാരി ദിനത്തോടനുബന്ധിച്ച് അംഗങ്ങള്‍ അവരവരുടെ സ്ഥാപനങ്ങള്‍ക്ക് മുന്നിലും പതാക ഉയര്‍ത്തി.