പ്രധാന വാര്‍ത്തകള്‍
‘കണ്ണടച്ച് ഒപ്പിടാനാവില്ല, ഫയലിലുള്ളത് എന്താണെന്ന് അറിയണം’
തിരുവനന്തപുരം: തിങ്കളാഴ്ച കാലാവധി അവസാനിക്കുന്ന ഓർഡിനൻസുകളിൽ ഒപ്പിടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഓർഡിനൻസിന്‍റെ വിശദാംശങ്ങൾ പരിശോധിക്കാൻ തനിക്ക് സമയം വേണമെന്ന് ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിൽ പറഞ്ഞു.
ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായുള്ള ഒരു യോഗത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം ഡൽഹിയിലെത്തിയത്. എന്നാൽ വന്നതിന്‍റെ പിറ്റേന്ന് പതിമൂന്ന്, പതിനാല് ഫയലുകൾ ലഭിച്ചു. നാല് ദിവസത്തിനുള്ളിൽ ഇത്രയധികം ഫയലുകളിൽ പഠിക്കാതെ എങ്ങനെയാണ് ഒപ്പിടാൻ കഴിയുക? ഫയലിൽ എന്താണുള്ളതെന്ന് എനിക്കറിയണം, ഗവർണർ പറഞ്ഞു.
നിയമസഭാ സമ്മേളനങ്ങൾ നടന്നപ്പോഴും ഓർഡിനൻസുകൾ നിയമമാക്കിയില്ല. ഓർഡിനൻസ് ഭരണം നല്ലതിനല്ലെന്നും പിന്നെന്തിനാണ് നിയമസഭയെന്നും ഗവർണർ ചോദിച്ചു.