നിയന്ത്രണം നഷ്ടപ്പെട്ട കാർ പിന്നിൽ നിന്ന് ഇടിച്ച് കാഞ്ചിയാർ സ്വദേശിയായ വയോധികന് ദാരുണാന്ത്യം.നേർച്ചപ്പണം പള്ളിയിൽ ഏൽപ്പിക്കുവാനായി പോകും വഴിയാണ് അനുമോൻ ഓടിച്ചിരുന്ന ആൾട്ടോ കാർ സെബാസ്റ്റ്യന്റെ പിന്നിൽ വന്ന് ഇടിച്ചത്.
നടന്ന് പോകുകയായിരുന്ന വയോധികനെ പിന്നിൽ നിന്ന് ഇടിച്ചിട്ട ശേഷം ഇടിച്ച കാർ നിയന്ത്രണം നഷ്ടമായി റോഡിൽ മറിഞ്ഞു.ഇടിയേറ്റകാൽനടയാത്രികൻ മരിച്ചു.കാഞ്ചിയാർ പേഴുംകണ്ടം തുരുത്തിപ്പള്ളിൽ സെബാസ്റ്റ്യനാണ് ദാരുണാന്ത്യം സംഭവിച്ചത്.
കാറോടിച്ചിരുന്ന പേഴുംകണ്ടം മാടപ്പള്ളിൽ അനുമോനെ പരിക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ മദ്യപിച്ചിരുന്നതായാണ് വിവരം.ഞായറാഴ്ച്ച വൈകിട്ട് 4.15 ഓടെ പേഴുംങ്കണ്ടത്ത് താഴെകൊച്ചുചേന്നാട്ട് കവലയിലാണ് അപകടം നടന്നത്.നേർച്ചപ്പണം പള്ളിയിൽ ഏൽപ്പിക്കുവാനായി പോകും വഴിയാണ് അനുമോൻ ഓടിച്ചിരുന്ന ആൾട്ടോ കാർ സെബാസ്റ്റ്യന്റെ പിന്നിൽ വന്ന് ഇടിച്ചത്.ഇടിച്ചു തെറിപ്പിച്ച ശേഷം നിയന്ത്രണം നഷ്ടമായി കാർ റോഡിൽ തന്നെ മറിയുകയും ചെയ്തു.വലിയ ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ സെബാസ്റ്റ്യൻ റോഡരികിലും അനുമോൻ കാറിനടിയിലുമാണ് കിടന്നിരുന്നതെന്ന് രക്ഷാപ്രവർത്തനം നടത്തിയവർ പറഞ്ഞു.തുടർന്ന് ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സെബാസ്റ്റ്യന് മരണം സംഭവിച്ചിരുന്നു.ഇദ്ദേഹത്തിന്റെ മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. കട്ടപ്പന പൊലീസ് സംഭവ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.