ഡാമുകളിലെമണല് വാരാന്‍ അനുമതി നല്‍കാത്തതാണ് ഡാമുകള്‍ പെട്ടെന്ന് നിറയാന്‍ കാരണമെന്ന് വ്യാപാരിവ്യവസായിഏകോപന സമിതി ജില്ലാ കമ്മിറ്റി


ഇടുക്കി: ഡാമുകളിലെമണല് വാരാന്‍ അനുമതി നല്‍കാത്തതാണ് ഡാമുകള്‍ പെട്ടെന്ന് നിറയാന്‍ കാരണമെന്ന് വ്യാപാരിവ്യവസായിഏകോപന സമിതി ജില്ലാ കമ്മിറ്റി ആരോപിച്ചു.മഴ പെയ്യുമ്ബോള്‍ തന്നെ പൊന്മുടി, കല്ലാര്‍കുട്ടി, കല്ലാര്‍, മലങ്കരതുടങ്ങിയജില്ലയിലെഡാമുകള് പെട്ടെന്ന് നിറയും.
ഇതിന് പ്രധാന കാരണംചെളിയുംമണ്ണുംമണലുംവന്നടിഞ്ഞ്ഡാമിന്റെ ജലസംഭരണശേഷി കുറയുന്നതാണ്. ഇവ വാരിമാറ്റാനുള്ള അനുമതി നല്കാന് തയാറായാല്‍ സര്‍ക്കാരിന് വരുമാനം ലഭിക്കുകയും ജനങ്ങള്ക്ക്മണലിന്റെദൗര്ലഭ്യംകുറയുകയും,ടഡാമുകളുടെജലസംഭരണശേഷി വര്‍ദ്ധിക്കുകയും ചെയ്യും. അതുവഴി ജനങ്ങളുടെജീവനും സ്വത്തിനുമുള്ള ഭീഷണിയുംഇല്ലാതാകും.
മണല്‍ വാരാന്അടിയന്തരമായിസര്ക്കാര് അനുമതി നല്കണമെന്ന്ഏകോപന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാവര്‍ക്കിംഗ് പ്രസിഡന്റ്കെ. ആര്.വിനോദിന്റെ അദ്ധ്യക്ഷതയില്കൂടിയയോഗംജില്ലാ പ്രസിഡന്റ് സണ്ണിപൈമ്ബിള്ളില് ഉദ്ഘാടനം ചെയ്തു. ജനറല്‍സെക്രട്ടറി നജീബ്ഇല്ലത്ത്പറമ്ബില്, ട്രഷറര്‍ ആര്. രമേശ്, വൈസ് പ്രസിഡന്റ്മാരായവി.കെ.മാത്യു, പി. എം.ബേബി, സി. കെ. ബാബുലാല്‍, തങ്കച്ചന്കോട്ടയ്ക്കകം, ആര്. ജയശങ്കര്‍, സിബികൊല്ലംകുടിയില്, സെക്രട്ടറിമാരായവി. ജെ.ചെറിയാര്‍, പി. കെ. ഷാഹുല്‍ഹമീദ്, ഷാജികാഞ്ഞമല, വി.എസ്. ബിജു,ജോസ്കുഴികണ്ടം, പി. കെ. മാണി, എന്‍. ഭദ്രന് എന്നിവര്‍ പ്രസംഗിച്ചു.