മന്ത്രി റോഷി അഗസ്റ്റിന്‍ കട്ടപ്പനയിലെ ദുരിതാശ്വാസ ക്യാമ്ബ് സന്ദര്‍ശിച്ചു


കട്ടപ്പന : മന്ത്രി റോഷി അഗസ്റ്റിന്‍ കട്ടപ്പനയിലെ ദുരിതാശ്വാസ ക്യാമ്ബ് സന്ദര്‍ശിച്ചു.ക്യാമ്ബിലാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുള്ളതായി മന്ത്രി പറഞ്ഞു.ശക്തമായ മഴയെ തുടര്‍ന്ന് 6 കുടുംബങ്ങളെയാണ് കട്ടപ്പന ടൗണ്‍ ഹാളിലുള്ള തത്കാലിക ക്യാമ്ബിലേക്ക് ജാഗ്രതയുടെ ഭാഗമായി കഴിഞ്ഞ ഒന്നാം തിയതി മാറ്റിയത്.കട്ടപ്പന നഗരസഭയിലെ മണ്ണിടിച്ചില്‍ സാദ്ധ്യതയുള്ള തവളപ്പാറ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കഴിയുന്നവരാണ് ഇവരില്‍ ഭൂരിഭാഗം പേരും.ക്യാമ്ബില്‍ കഴിയുന്ന കുടുംബങ്ങളോട് അവരുടെ പ്രശ്‌നങ്ങള്‍ മന്ത്രി നേരിട്ട് ചോദിച്ചറിഞ്ഞു.ഇടുക്കിയില്‍ നിലവില്‍ 9 ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.എന്നാല്‍ മഴ മാറിയാല്‍ ഈ ക്യാമ്ബുകള്‍ തുടരേണ്ട സാഹചര്യമില്ലെന്നാണ് മനസ്സിലാക്കുന്നത്.കഴിഞ്ഞ വര്‍ഷത്തേത് പോലെ വലിയ നാശനഷ്ടങ്ങള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് ആശ്വാസകരമാണ്.മന്ത്രി വ്യക്തമാക്കി.കഴിഞ്ഞ ഒന്ന് മുതല്‍ കട്ടപ്പന മേഖലയില്‍ വ്യാപകമായ മഴയാണ് ലഭിച്ചത്.ഇതേ തുടര്‍ന്നാണ് കരുതല്‍ നടപടിയായി ഒരു കുട്ടി അടക്കം 14 പേരെ പേരേ ക്യാമ്ബിലേക്ക് മാറ്റിയത്.ഉരുള്‍ പൊട്ടല്‍ സാധ്യത ഉള്ള മേഖലയില്‍ കഴിയുന്ന 6 കുട്ടികള്‍ അടക്കം 23 പേരെ ബന്ധു വീടുകളിലേക്കും മാറ്റിയിട്ടുണ്ട്.