പ്രധാന വാര്‍ത്തകള്‍
മലയോര മേഖലകളിലെ പടുതാ കുളങ്ങളുടെ സംഭരണ ശേഷി അടിയന്തിരമായി കുറക്കണമെന്ന് ഇല നേച്ചർ ഫൌണ്ടേഷൻ
ഇടുക്കി ഉൽപ്പടെയുള്ള ജില്ലകളിൽ, അതി തീവ്ര മഴ പ്രവചിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ, ജില്ലയുടെ മലയോര മേഖലകളിലുള്ള ലക്ഷക്കണക്കിന് ലിറ്റർ സംഭരണ ശേഷിയുള്ള പടുതാകുളങ്ങളിലെ വെള്ളം അടിയന്തിരമായി അളവ് കുറച്ചു വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടു ഇല നേച്ചർ ഫൌണ്ടേഷൻ ജില്ല കലക്ടർക്കു മെയിൽ അയച്ചു. അപകട ഭീഷണി ഉയർത്തുന്ന നൂറു കണക്കിന് പടുതാകുളങ്ങൾ ജില്ലയുടെ മലയോര മേഖലയിൽ ഉണ്ട്,. അടിവരങ്ങളിൽ താമസിക്കുന്ന ഒട്ടേറെ ആളുകളാണ് ഇത്തരത്തിൽ അപകട ഭീഷണി നേരിടുന്നത്..