പ്രധാന വാര്‍ത്തകള്‍
വ്യാജന്മാരുടെ റിക്രൂട്ടിംഗിൽ അന്വേഷണം; മുന്നറിയിപ്പുമായി പൊലീസ്; കോട്ടയത്ത് നിരവധി സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ
കോട്ടയം: വിദേശത്തു തൊഴില്‍, ഉപരിപഠനം എന്നിവയുടെ വാഗ്ദാനത്തില്‍ ലക്ഷങ്ങള്‍ നല്കി കബളിപ്പിക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ വ്യാജ വിദേശ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്കെതിരേ അന്വേഷണവും ജാഗ്രതാ നിര്‍ദേശവുമായി പൊലീസ്.സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനൊപ്പമാണു ജില്ലാ പൊലീസ് മേധാവി ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളിലേക്ക് ജോലി അന്വേഷിക്കുന്ന യുവതി യുവാക്കള്‍ക്കിടയിലേക്ക് നിരവധി തൊഴിലവസരങ്ങള്‍ വിദേശത്ത് ഉണ്ട് എന്ന് വിശ്വസിപ്പിച്ച് പണം തട്ടുന്ന വ്യാജ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നു പരിശോധിച്ചു വരികയാണെന്നു ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്ക് പറഞ്ഞു.