ഇടുക്കി രാജക്കാട് ആറു വയസ്സുകാരിയെ പീഡിപ്പിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് 81 വര്‍ഷം തടവ്
മരിയാപുരം സ്വദേശി വിമല്‍ പി. മോഹനെയാണ് ഇടുക്കി അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 81 വര്‍ഷം തടവിനൊപ്പം 31,000 രൂപ പിഴ അടയ്ക്കണമെന്നും ഉത്തരവുണ്ട്.
വിവിധ വകുപ്പുകളിലാണ് ശിക്ഷ. അതിനാല്‍ 20 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതി. കുട്ടിയുടെ പുനരധിവാസത്തിന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി 50,000 രൂപയും നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ അഞ്ച് മാസത്തോളം പ്രതി നിരന്തരം പീഡിപ്പിച്ചിരുന്നതായി തെളിഞ്ഞു. 2019 നവംബര്‍ മുതല്‍ 2020 മാര്‍ച്ചു വരെയായിരുന്നു പീഡനം.
കുടുംബ സുഹൃത്തായിരുന്ന പ്രതി വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു. ഈ അവസരം മുതലെടുത്തായിരുന്നു പീഡനം. കുട്ടി പീഡനവിവരം സഹോദരിയോട് തുറന്നു പറഞ്ഞതാണ് സംഭവം പുറത്തറിയാന്‍ കാരണമായത്. സഹോദരി അമ്മയെ വിവരമറിയിച്ചതോടെ ചൈല്‍ഡ് ലൈന്‍ വഴി പൊലീസില്‍ പരാതി എത്തുകയായിരുന്നു.12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കു നേരെയുള്ള ലൈംഗിക അതിക്രമം, തുടര്‍ച്ചയായ ലൈംഗിക അതിക്രമം, അശ്ലീലച്ചുവയുള്ള പദപ്രയോഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് വിമലിനെ ദീര്‍ഘകാല തടവിന് വിധിച്ചത്.