കേരള ചിത്രകലാപരിഷത് ദ്വിദിന സംസ്ഥാന ക്യാമ്പ്.
മഴയെ ചിത്രകല ക്യാമ്പ്
കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മഴയേ …. ദ്വിദിന ചിത്രകലാ ക്യാമ്പ്
ജൂലൈ 30 ,31 തീയതികളിൽ എറണാകുളം അധ്യാപക ഭവനിൽ നടക്കും. ക്യാമ്പ് ഉദ്ഘാടനം ജൂലൈ 30 ശനിയാഴ്ച രാവിലെ 10 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി വി. എൻ.വാസവൻ നിർവഹിക്കുന്നു വിഷിഷ്ട അതിഥികളായി ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർമാൻ ബോസ് കൃഷ്ണമാചാരി എന്നിവർ പങ്കെടുക്കുന്നു ആർട്ടിസ്റ്റ് മദനൻ, പശുപതി മാസ്റ്റർ, ശേഖർ അയ്യന്തോൾ തുടങ്ങി കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായി 190 ഓളം കലാകാരന്മാർ ക്യാമ്പിൽ പങ്കെടുക്കുന്നു. ഇത്ര അധികം കലാകാരന്മാർ ഒന്നിച്ചു കൂടി ചിത്ര രചന നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ദ്വിദിന ക്യാമ്പ് ആണ് എറണാകുളത്തു നടക്കുന്ന “മഴയേ “. ക്യാമ്പിൽ വരയ്ക്കുന്ന ചിത്രങ്ങളുടെ ഒരു പ്രദർശനവും വിൽപ്പനയും കേരള ചിത്രകല പരിഷത്ത് സംസ്ഥാന കമ്മിറ്റി മറ്റൊരു തീയതിയിൽ സംഘടിപ്പിക്കും. സംസ്ഥാന പ്രസിഡണ്ട് സിറിൾ പി. ജേക്കബ്, സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് കോട്ടക്കൽ, സംസ്ഥാന ട്രഷറർ ഷാജി പാമ്പള, സംസ്ഥാന ജോയിന്റ് സെക്രട്ടറി സജിദാസ് മോഹൻ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകുന്നു. ഇടുക്കി ജില്ലയെ പ്രതിനിധികരിച്ച് ആർട്ടിസ്റ് ഫ്രസ്കോ മുരളി, ആർട്ടിസ്റ് ജോസഫ് അനുഗ്രഹ, എന്നിവർ പങ്കെടുക്കും..