കാട്ടാനയാക്രമണം തടയുന്നതിന് ചിന്നക്കനാല്‍ മുതല്‍ സിങ്കുകണ്ടം വരെയുള്ള ഭാഗങ്ങളില്‍ അഞ്ച് കാമറകള്‍ സ്ഥാപിക്കാന്‍ വനം വകുപ്പ് നടപടി
അടിമാലി: കാട്ടാനയാക്രമണം തടയുന്നതിന് ചിന്നക്കനാല്‍ മുതല്‍ സിങ്കുകണ്ടം വരെയുള്ള ഭാഗങ്ങളില്‍ അഞ്ച് കാമറകള്‍ സ്ഥാപിക്കാന്‍ വനം വകുപ്പ് നടപടി.
വന്യ മൃഗങ്ങളെ തിരിച്ചറിഞ്ഞ് വേഗത്തില്‍ സന്ദേശം നാട്ടുകാര്‍ക്കും വനം വകുപ്പ് അധികൃതര്‍ക്കും നല്കുന്ന തരത്തിലാണ് കാമറകളുടെ പ്രവര്‍ത്തനം.
20 ലക്ഷത്തോളം രൂപ ചെലവ് വരുന്നതാണ് പദ്ധതി. കാട്ടാന ഉള്‍പ്പെടെയുള്ള വന്യ മൃഗങ്ങളുടെ ചിത്രം കാമറകളില്‍ പതിഞ്ഞാല്‍ ഉടന്‍ ചിന്നക്കനാല്‍ -സിങ്കുകണ്ടം റോഡിന്റെ ഇരു ഭാഗങ്ങളിലുമായി സ്ഥാപിക്കുന്ന ഡിസ്പ്ലെ ബോര്‍ഡിലേക്ക് സന്ദേശമെത്തും. ഇതോടൊപ്പം നാട്ടുകാരുടെ മൊബൈല്‍ ഫോണിലേക്കും ഈ സന്ദേശം എത്തിക്കുന്നതിനെ കുറിച്ച് വനം വകുപ്പ് ആലോചിക്കുന്നുണ്ട്. അടുത്ത 15ന് മുമ്ബ് പദ്ധതി പൂര്‍ത്തീകരിക്കാനാണ് ശ്രമം. ചിന്നക്കനാല്‍ മേഖലയില്‍ കൂടുതലും രാത്രി കാലത്താണ് യാത്രക്കാരും നാട്ടുകാരും കാട്ടാനയാക്രമണത്തിന് ഇരയാകുന്നത്. കാമറകള്‍ സ്ഥാപിക്കുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.