Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍

നെല്ലിപ്പാറ ആദിവാസി കോളനിയില്‍ കാട്ടാനശല്യം രൂക്ഷം



അടിമാലി: നെല്ലിപ്പാറ ആദിവാസി കോളനിയില്‍ കാട്ടാനശല്യം രൂക്ഷം. കഴിഞ്ഞ ദിവസം കുടിയില്‍ എത്തിയ കാട്ടാനക്കൂട്ടം തങ്കമണി ദാമോദരന്റെ വീട് ഭാഗികമായി തകര്‍ത്തു.

ആ​ന​ശ​ല്യം ഭ​യ​ന്ന് ഇ​വ​ര്‍ രാ​ത്രി മ​റ്റൊ​രു വീ​ട്ടി​ലേ​ക്ക് മാ​റി​യ​തി​നാ​ല്‍ അ​പ​ക​ടം ഒ​ഴി​വാ​യി. ക​ഴി​ഞ്ഞ ര​ണ്ട്​ ദി​വ​സ​മാ​യി അ​ഞ്ച്​ ആ​ന​ക​ളാ​ണ് കു​ടി​യി​ലെ​ത്തി നാ​ശം​വി​ത​ച്ച​ത്.

വീ​ടി​നു നാ​ശ​ന​ഷ്ടം വ​രു​ത്തി​യ​തി​നു പി​ന്നാ​ലെ വ്യാ​പ​ക കൃ​ഷി​നാ​ശ​വും ഉ​ണ്ടാ​ക്കി. നാ​ല്‍​പ​തോ​ളം ആ​ദി​വാ​സി കു​ടും​ബ​മാ​ണ് നെ​ല്ലി​പ്പാ​റ കു​ടി​യി​ല്‍ താ​മ​സി​ക്കു​ന്ന​ത്. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് വ​ന​പാ​ല​ക​ര്‍ എ​ത്തി പ​ട​ക്കം പൊ​ട്ടി​ച്ചും മ​റ്റും ആ​ന​ക​ളെ തു​ര​ത്താ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. വ്യാ​പ​ക കൃ​ഷി​നാ​ശം വ​രു​ത്തി​യ ശേ​ഷ​മാ​ണ് ആ​ന​ക​ള്‍ പി​ന്തി​രി​ഞ്ഞ​ത്. തെ​ങ്ങ്, ക​മു​ക്, വാ​ഴ, ക​പ്പ തു​ട​ങ്ങി​യ കൃ​ഷി​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്.

സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ആ​ന​ക​ളെ തു​ര​ത്താ​നും വീ​ട്, കൃ​ഷി എ​ന്നി​വ​ക്ക്​ നാ​ശം സം​ഭ​വി​ച്ച​വ​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!