വിദ്യാഭ്യാസം
ഇലക്ട്രീഷ്യന്, പ്ലംബര്‍ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ ഇടുക്കി ജില്ലയിലെ നാടുകാണിയില്‍ പ്രവര്‍ത്തിക്കുന്ന ഐ ടി ഐ യില്‍ പ്ലംബര്‍ (2022-23), ഇലക്ട്രീഷ്യന് (2022-24), എന്നി ട്രേഡുകളിലേക്ക് പ്രവേശനത്തിന് ജൂലൈ 31 വരെ അപേക്ഷിക്കാം. പ്ലംബര്‍ ട്രേഡിന് എട്ടാം ക്ലാസ്സും, ഇലക്ട്രീഷ്യന് ട്രേഡിന് എസ് എസ് എല്‍ സി യുമാണ് യോഗ്യത. 80% സീറ്റുകള്‍ എസ് ടി വിഭാഗത്തിനും, 10% സീറ്റുകള്‍ എസ് സി വിഭാഗത്തിനും, 10% സീറ്റുകള്‍ ജനറല്‍ വിഭാഗത്തിനുമായി സംവരണം ചെയ്തിരിക്കുന്നു. https://forms.gle/clD8GSKWC9QYNA4UA എന്ന ലിങ്കുവഴി ജൂലൈ 31 ന് വൈകിട്ട് 5 മണി വരെ അപേക്ഷിക്കാം. ഫോണ്‍: 9656820828.