പ്രധാന വാര്‍ത്തകള്‍
ബഫർസോൺ നിയമം തിരുത്താൻ സർക്കാർ; നടപടികൾക്ക് വനം വകുപ്പിനെ ചുമതലപ്പെടുത്തി
തിരുവനന്തപുരം: വനാതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ വരെ സംരക്ഷിത പ്രദേശമാക്കുമെന്ന ഉത്തരവ് സർക്കാർ തിരുത്തും. 2019ലെ ഉത്തരവിൽ ഭേദഗതി വരുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ബഫർ സോണിൽ സുപ്രീം കോടതിയിൽ തുടർനടപടികൾ സ്വീകരിക്കാൻ വനംവകുപ്പിനെ ചുമതലപ്പെടുത്തി.
വനമേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ജനവാസമേഖലകൾ ബഫർ സോണിൽ ഉൾപ്പെടുത്തുമെന്നായിരുന്നു ഉത്തരവ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.