പ്രധാന വാര്‍ത്തകള്‍
മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളവർധന: പഠിക്കാൻ കമ്മീഷനെ നിയോഗിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള വർദ്ധനവ് പഠിക്കാൻ കമ്മീഷനെ നിയോഗിക്കാൻ മന്ത്രിസഭായോഗം തീരുമാനം. ജസ്റ്റിസ് രാമചന്ദ്രനെ കമ്മിഷനായി നിയമിച്ചത് സർക്കാരാണ്. ആറ് മാസത്തിനകം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സർക്കാർ ജീവനക്കാരുടെ ശമ്പള സ്കെയിലിൽ ഇതിനകം തന്നെ മാറ്റം വന്നിട്ടുണ്ടെന്നും ജീവിതച്ചെലവ് എല്ലാവർക്കും ഒരുപോലെയാണെന്നുമുള്ള വസ്തുതയുടെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.
നേരത്തെ 2018 ൽ നിയമസഭാംഗങ്ങളുടെ ശമ്പളം വർധിപ്പിച്ചിരുന്നു. അന്ന് മന്ത്രിമാരുടെ ശമ്പളം 55,012 രൂപയിൽ നിന്ന് 90,000 രൂപയായും എം.എൽ.എമാരുടെ ശമ്പളം 39,500 രൂപയിൽ നിന്ന് 70,000 രൂപയായും ഉയർത്തിയിരുന്നു. മന്ത്രിമാരുടെ യാത്രാബത്ത കിലോമീറ്ററിന് 10 രൂപയിൽ നിന്ന് 15 രൂപയായി ഉയർത്തി.