ഉപ്പുതോട് ക്ഷീരോല്‌പാദകസംഘം തെരഞ്ഞെടുപ്പില്‍ എട്ടില്‍ ആറുസീറ്റിലും വിജയിച്ച് യു.ഡി.എഫ് ഭരണം തിരിച്ചുപിടിച്ചു
ചെറുതോണി: ഉപ്പുതോട് ക്ഷീരോല്‌പാദകസംഘം തെരഞ്ഞെടുപ്പില്‍ എട്ടില്‍ ആറുസീറ്റിലും വിജയിച്ച് യു.ഡി.എഫ് ഭരണം തിരിച്ചുപിടിച്ചു.
എല്‍.ഡി.എഫ് ഭരണസമിതിയായിരുന്നു നിലവിലുണ്ടായിരുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ ജിന്‍സി ജോയി മാത്രമായിരുന്നു നിലവിലെ ഭരണസമിതിയിലെ യു.ഡി.എഫിന്റെ ഏകപ്രതിനിധി. ബെന്നി തോമസ്, സാബു ദേവസ്യ, സണ്ണി പുല്‍ക്കുന്നേല്‍, ഡെയ്‌സി ജിമ്മി, സിന്ധു റെജി, സോണിയ സാജു എന്നിവര്‍ യു.ഡി.എഫില്‍നിന്നും ബിജു കൈപ്പടയില്‍, പ്രകാശ് കുന്നുംപുറത്ത് എന്നിവര്‍ എല്‍.ഡി.എഫില്‍നിന്നും വിജയിച്ചു. യു.ഡി.എഫ് നേതൃത്വത്തില്‍ ചാലിസിറ്റിയില്‍ ആഹ്ലാദപ്രകടനവും യോഗവും നടത്തി.
മണ്ഡലം ചെയര്‍മാന്‍ ജോബി തയ്യില്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം കണ്‍വീനര്‍ ലാലു കുമ്മിണിയില്‍, കെ.പി.സി.സി. എക്‌സിക്യുട്ടീവ് അംഗം എ.പി. ഉസ്‌മാന്‍, കേരളാ കോണ്‍ഗ്രസ് സംസ്‌ഥാന ഉന്നതാധികാര സമിതിയംഗം വര്‍ഗീസ് വെട്ടിയാങ്കല്‍, ഡി.സി.സി. സെക്രട്ടറി എം.ഡി. അര്‍ജുനന്‍, കേരളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുകരോട്ട്, വിനോദ് ജോസഫ്, തങ്കച്ചന്‍ കാരയ്‌ക്കാവയല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോയി എന്നിവര്‍ പ്രസംഗിച്ചു.