വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയയാളെ പോലീസ് വിട്ടയച്ചതിനെ ചൊല്ലി പോലീസും വിദ്യാര്‍ത്ഥികളുമായി സംഘര്‍ഷം

തൃശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയയാളെ പോലീസ് വിട്ടയച്ചതിനെ ചൊല്ലി പോലീസും വിദ്യാര്‍ത്ഥികളുമായി സംഘര്‍ഷം.
വിദ്യാര്‍ത്ഥികള്‍ വിയ്യൂര്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പൊലീസ് അഭ്യര്‍ഥിച്ചിട്ടും പിരിഞ്ഞു പോകാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് ലാത്തി വീശിയതോടെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധവും കനത്തു.
രാത്രിയാണ് സംഭവം. തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജിന് മുന്നില്‍ ഒരു കാര്‍ വന്ന് നിന്നു. ഈ കാര്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ഹോണ്‍ മുഴക്കി. കാറില്‍ നിന്ന് ഒരാള്‍ പുറത്തിറങ്ങി പെണ്‍കുട്ടികള്‍ക്ക് നേരെ കമന്റടിച്ചു. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുന്നതിന് പകരം ഇയാളെ വിട്ടയച്ചുവെന്നാണ് പരാതി. തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. തുടര്‍ന്ന് പൊലീസുകാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലാത്തിവീശുകയായിരുന്നു.
സ്റ്റേഷന്‍ മുറ്റത്ത് ക്യാമ്ബ് ചെയ്ത വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് ഒടുവില്‍ പൊലീസ് വഴങ്ങി. വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്തയാള്‍ വിയ്യൂര്‍ ജയിലിലെ ജീവനക്കാരനാണെന്ന് വിദ്യാര്‍ത്ഥികളുടെ ആരോപണം. സംഭവത്തില്‍ കേസെടുക്കാമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പിരിഞ്ഞുപോയി. ലാത്തി ചാര്‍ജില്‍ പരിക്കേറ്റ വിദ്യാര്‍ഥികളെ തൃശൂരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.