പ്രണയിച്ച് വിവാഹിതരായതിന് മകളെയും ഭര്‍ത്താവിനെയും അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി

ചെന്നൈ: പ്രണയിച്ച് വിവാഹിതരായതിന് മകളെയും ഭര്‍ത്താവിനെയും അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി. മകള്‍ രേഷ്മയെയും(20) മരുമകന്‍ മാണിക്യരാജിനെയും(26) തൂത്തുക്കുടി ജില്ലയിലെ വീരപ്പട്ടിയിലുള്ള മുത്തുക്കുട്ടിയാണ് കൊലപ്പെടുത്തിയാണ്.
ഒരുമാസം മുന്‍പാണ് രേഷ്മയും മാണിക്യരാജും വിവാഹിതരായത്.
കോവില്‍പ്പട്ടിയിലുള്ള കോളേജില്‍ രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ഥിനിയായ രേഷ്മയും ബന്ധുവായ മാണിക്യരാജും ഏറെനാളായി പ്രണയത്തിലായിരുന്നു. മാണിക്യത്തിന് മദ്യപാനശീലമുണ്ടെന്ന് പറഞ്ഞ് മുത്തുക്കുട്ടിയും ഭാര്യയും രേഷ്മയെ ബന്ധത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.
വിദേശത്ത് ജോലിചെയ്തിരുന്ന മാണിക്യരാജ് കുറച്ചുനാള്‍മുമ്ബ് തിരിച്ച് നാട്ടിലെത്തി. പിന്നീട് കാര്യമായ ജോലിയൊന്നുമുണ്ടായിരുന്നില്ല. ഒരു മാസം മുന്‍പാണ് വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് രേഷ്മ മാണിക്യരാജിനെ വിവാഹം കഴിച്ചത്. കുറച്ചുനാള്‍ ഒളിച്ചുതാമസിച്ച ഇരുവരും കഴിഞ്ഞദിവസം സ്വന്തംഗ്രാമത്തില്‍ തിരിച്ചെത്തി. മാണിക്യരാജിന്റെ വീട്ടിലായിരുന്നു താമസം.
വിവാഹം കഴിഞ്ഞിട്ടും ഇരുവരും തമ്മിലുള്ള ബന്ധത്തെ മുത്തുക്കുട്ടി എതിര്‍ത്തു. ബന്ധുക്കള്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തിങ്കളാഴ്ച മാണിക്യരാജിന്റെ വീട്ടിലെത്തിയ മുത്തുക്കുട്ടി ഇരുവരെയും അരിവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവശേഷം ഒളിവിലായിരുന്ന പ്രതിയെ പൊലീസ് പിടികൂടി.