ഓണം എത്താറായതോടെ വ്യാജ വെളിച്ചെണ്ണകള്‍ വന്‍ തോതില്‍ വിപണിയിലേക്ക് എത്തുന്നതായി റിപ്പോര്‍ട്ട്
ഓണം എത്താറായതോടെ വ്യാജ വെളിച്ചെണ്ണകള്‍ വന്‍ തോതില്‍ വിപണിയിലേക്ക് എത്തുന്നതായി റിപ്പോര്‍ട്ട്. ജനങ്ങളെ ആകര്‍ഷിക്കാന്‍ വിലക്കുറവ് നല്‍കിയാണ് വ്യാജന്മാരുടെ വില്‍പ്പന.
നിലവില്‍, മികച്ച കമ്ബനികളുടെ വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 180 രൂപ വരെ ഉണ്ട്. എന്നാല്‍, വിപണി പിടിക്കാന്‍ 30 രൂപ മുതല്‍ 40 രൂപ വരെ വില കുറച്ചാണ് വ്യാജന്മാര്‍ വിപണനം നടത്തുന്നത്.
കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരഫെഡിന്റെ ജനപ്രിയ വെളിച്ചെണ്ണ ബ്രാന്‍ഡാണ് കേര. ഇത്തരത്തില്‍ പല പ്രമുഖ ബ്രാന്‍ഡുകളുടെയും പേരുകള്‍ക്ക് സമാനമായ മറ്റു പേരുകളാണ് വ്യാജന്മാര്‍ തിരഞ്ഞെടുത്തിട്ടുള്ളത്. കോയമ്ബത്തൂര്‍, കങ്കായം, പൊള്ളാച്ചി എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും മായം ചേര്‍ത്ത വെളിച്ചെണ്ണ കേരളത്തിലെ വിപണികളിലേക്ക് എത്തുന്നത്. കേര പവിത്രം, കേര ക്രിസ്റ്റല്‍, കേര തൃപ്തി, താര, കേര ലീഫ്, കൊക്കോ ലൈക്ക്, കേര തീരം, കേര സ്വര്‍ണം, കേരം ഡ്രോപ്പ്സ് എന്നിവയാണ് നിരോധിക്കപ്പെട്ട വ്യാജ വെളിച്ചെണ്ണയുടെ പേരുകള്‍.
മായം ചേര്‍ത്ത വെളിച്ചെണ്ണകള്‍ ഉപയോഗിക്കുന്നത് ക്യാന്‍സറിനു വരെ കാരണമായേക്കാമെന്ന് പഠനങ്ങള്‍ തെളിയിച്ചിരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് വ്യാജ വെളിച്ചെണ്ണകള്‍ എത്തുമ്ബോള്‍ ചെക്ക് പോസ്റ്റുകളില്‍ ഗുണനിലവാരം പരിശോധിക്കുവാന്‍ ഉള്ള പരിമിതികളാണ് ഇത്തരം വ്യാജന്മാര്‍ക്ക് അനുഗ്രഹമാകുന്നത്.