പ്രധാന വാര്‍ത്തകള്‍
റോഡിന് ഓടനിര്മ്മിച്ചില്ല, മീന്മുട്ടി പ്രദേശത്ത് അപകടം പതിവായി
ഇടവെട്ടി: റോഡിന് ഓടനിര്മ്മിച്ചില്ല, മീന്മുട്ടി പ്രദേശത്ത് അപകടം പതിവായി. തൊടുപുഴ വെള്ളിയാമാറ്റം റൂട്ടില്‍ മാര്‍ത്തോമാ മുതല്‍ മീന്മുട്ടി പള്ളിയുടെ സമീപം വരെയുള്ള റോഡിന് വശങ്ങളില് താഴ്ച്ചയില്‍ പുല്ല് വളര്‍ന്നതോടെയാണ് അപകടം വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത്.
റോഡിന് വീതി കുറവുള്ള ഭാഗങ്ങളില്‍ വാഹനങ്ങള്‍ സൈഡ് കൊടുക്കുമ്ബോള്‍ വാഹനം ഒരുവശത്തേയ്ക്ക് ചെരിഞ്ഞാണ് അപകടം നടക്കാറുള്ളത്. പരിചയമില്ലാത്ത ആളുകള്‍ വാഹനങ്ങളുമായി വരുമ്ബോള്‍ വശങ്ങള് ബലമുള്ളതെന്ന് കരുതി പുല്ലിലേയ്ക്കിറങ്ങുമ്ബോഴാണ് അപകടം സംഭവിക്കുന്നത്.
അടിയന്തിരമായി റോഡിന് സൈഡില്‍ ഓട നിര്‍മ്മിച്ച് പ്രശ്നപരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.