രൂപമാറ്റം വരുത്തിയ ബൈക്കില്‍ അപകടകരമായി യാത്രചെയ്ത മൂന്ന് വിദ്യാര്‍ഥികളെ പിടികൂടി ഇടുക്കി ആര്‍.ടി.ഒ ആര്‍
ചെറുതോണി: രൂപമാറ്റം വരുത്തിയ ബൈക്കില്‍ അപകടകരമായി യാത്രചെയ്ത മൂന്ന് വിദ്യാര്‍ഥികളെ പിടികൂടി. ഇടുക്കി ആര്‍.ടി.ഒ ആര്‍.
രമണന്‍ കേസെടുത്ത് നിയമനടപടി സ്വീകരിച്ചു.ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളജ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥികളായ മലപ്പുറം സ്വദേശി മുഹമ്മദ്സബീന്‍, വൈക്കം സ്വദേശിനി നന്ദന, മുരിക്കാശ്ശേരി സ്വദേശി ആല്‍ബര്‍ട്ട് എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
പെണ്‍കുട്ടിയെ നടുക്കിരുത്തി മൂന്നുപേരും ഹെല്‍മറ്റ് ധരിക്കാതെ അമിത വേഗത്തില്‍ യാത്രചെയ്യുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. ബൈക്കിന്‍റെ സൈലന്‍സര്‍മാറ്റി അമിതശബ്ദം വരുന്ന പൈപ്പ് പിടിപ്പിച്ച് രൂപമാറ്റം നടത്തിയതായും കണ്ടെത്തി.
പൈനാവ് മേഖലയില്‍ കുട്ടികള്‍ നിയമം പാലിക്കാതെ അമിതവേഗത്തില്‍ ബൈക്കോടിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് ആര്‍.ടി.ഒയുടെ നിര്‍ദേശപ്രകാരം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ടോണി ജോണ്‍, നെബുജോണ്‍ എന്നിവര്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
ലൈസന്‍സ് മൂന്നുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുമെന്നും 6000 രൂപ പിഴയീടാക്കുമെന്നും ആര്‍.ടി.ഒ അറിയിച്ചു. വരും ദിവസങ്ങളില്‍ ജില്ലയിലെ കോളജ്, സ്കൂളുകള്‍ കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കുമെന്നും ആര്‍.ടി.ഒ ആര്‍. രമണന്‍ അറിയിച്ചു.