സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ സിബിഎസ്‌ഇ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍
സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ സിബിഎസ്‌ഇ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍.സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാഫലം വരാത്തതിനാല്‍ അപേക്ഷകള്‍ക്കുള്ള തിയതി വീണ്ടും നീട്ടണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ ഹര്‍ജി ഇന്ന് കോടതി വീണ്ടും പരിഗണിച്ചേക്കും. നേരത്തെ ഹര്‍ജി പരിഗണിച്ച കോടതി അപേക്ഷ നല്‍കാനുള്ള തിയതി ഇന്ന് വരെ നീട്ടാനായിരുന്നു നിര്‍ദേശിച്ചത്. കോടതി നിലപാട് അനുസരിച്ചാകും ഓണ്‍ലൈന്‍ അപേക്ഷകള്‍ക്കുള്ള സമയപരിധി നീട്ടുന്ന കാര്യം തീരുമാനിക്കുകയെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. നാലര ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇതുവരെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കിയിരിക്കുന്നത്. സിബിഎസ്‌ഇ ഫലം കൂടി വരുമ്ബോള്‍ 30,000 അപേക്ഷകള്‍ കൂടി ലഭിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടല്‍.