ഇഎആര്‍എഎസ് പദ്ധതിയുടെ ജില്ലാതല വാര്‍ഷിക പരിശീലന പരിപാടി സംഘടിപ്പിച്ചു
ഇടുക്കി: സാമ്ബത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ ഇടുക്കി ജില്ലാ പോലീസ് സഹകരണ സംഘം ഹാളില്‍, ഓരോ കാര്‍ഷിക വര്‍ഷത്തേയും സ്ഥിതി വിവരക്കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഇഎആര്‍എഎസ് പദ്ധതിയുടെ ജില്ലാതല വാര്‍ഷിക പരിശീലന പരിപാടി സംഘടിപ്പിച്ചു.
ജില്ലാ വികസന കമ്മീഷണര്‍ (ഡിഡിസി) അര്‍ജുന്‍ പാണ്ഡ്യന്‍ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വികസന പദ്ധതികള്‍ക്ക് മാത്രമല്ല എന്തു പരിപാടിയ്ക്കും കൃത്യമായ ഡാറ്റ ഉണ്ടെങ്കിലേ അത് പൂര്‍ത്തിയാക്കാനാവൂ എന്നും അത് കൃത്യതയോടെ കൈകാര്യം ചെയ്യുന്ന വകുപ്പാണ് സാമ്ബത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് എന്നും ഡിഡിസി പറഞ്ഞു. എല്ലാ മേഖലയിലും ഇവരുടെ പങ്കാളിത്തം പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ഇടുക്കി പോലെ വൈവിദ്ധ്യ കാലാവസ്ഥയുള്ള ജില്ലയില്‍ ഇത്തരം പഠനങ്ങളും പരിശീലനവും സംഘടിപ്പിക്കുന്നത് മികച്ച കാര്യമാണെന്നും ഡിഡിസി അഭിപ്രായപ്പെട്ടു. യോഗത്തില്‍ വകുപ്പിന്റെ വിവിധ മത്സരങ്ങളില്‍ സമ്മാനാര്‍ഹമായവര്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്തു.
സാമ്ബത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അജിത് കുമാര്‍ പി കെ അധ്യക്ഷത വഹിച്ചു. ഓരോ കാര്‍ഷിക വര്‍ഷത്തെയും സ്ഥിതിവിവരക്കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള ഇ.എ.ആര്‍.എ.എസ് പദ്ധതിയിലൂടെ ഭൂവിനിയോഗം, ഭൂവിസ്തൃതി, കൃഷിഭൂമിയുടെ വിസ്തീര്‍ണ്ണം, കാര്‍ഷികോല്‍പാദനം, മുന്‍കൂര്‍ വിളനിര്‍ണയം, കാലികവിളകള്‍, വാര്‍ഷികവിളകള്‍, ദീര്‍ഘകാല വിളകള്‍ തുടങ്ങിയവയുടെ ഭൂവിസ്തൃതി ഉത്പാദന നിരക്ക് എന്നിവ സാമ്ബിള്‍ സര്‍വേ നടത്തി ശേഖരിച്ചുവരുന്നുണ്ട്. കാര്‍ഷിക വിളകള്‍ക്ക് ഉണ്ടാകുന്ന കൃഷിനാശം, പ്രധാനമന്ത്രി ഫസല്‍ ബീമാ യോജനപ്രകാരം വിവിധ വിളകള്‍ക്കുള്ള ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട വിവരശേഖരണം, ലാന്‍ഡ് യൂട്ടിലൈസേഷന്‍ സ്റ്റാറ്റിസ്റ്റിക്‌സ്, ജലസേചനം സംബന്ധിച്ച വിവരങ്ങള്‍ എന്നിവ സര്‍വേയിലൂടെ ശേഖരിക്കും. സര്‍വേയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച 2022 -23 കാര്‍ഷിക വര്‍ഷത്തെ ജില്ലാതല പരിശീലന പരിപാടിയില്‍ വിവിധ വിഷയങ്ങളില്‍ റിസര്‍ച്ച് ഓഫീസര്‍ ജലജകുമാരി വി.പി, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗറ്റര്‍മാരായ സബീന ടി.യു, ഫെബിന അസിസ്, റെജിമോന്‍ എം.എ, എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഡോ. സാബു വര്‍ഗീസ്, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കുര്യാക്കോസ് കെ. വി, സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ അജിത് കുമാര്‍, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സിജി ആന്റണി, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ് കുമാര്‍, ബിനു ബി. കെ, സാമ്ബത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ജില്ലാ ഓഫീസര്‍ സി. എന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 2022-23 കാര്‍ഷിക വര്‍ഷത്തെ ജില്ലാതല പരിപാടിയില്‍ വകുപ്പിലെ ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.