പ്രധാന വാര്‍ത്തകള്‍
കുളമാവില്‍ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി
കുളമാവ്: ഇടുക്കി കുളമാവില്‍ കാണാതായ വയോധികയുടെ മൃതദേഹം വീട്ടില്‍ നിന്ന് 300 മീറ്റര്‍ അകലെ കണ്ടെത്തി. പുത്തന്‍ പുരക്കല്‍ പരേതനായ ശ്രീധരന് പിള്ളയുടെ ഭാര്യ സരസ്വതിയമ്മയെ (80) കാണാതായത് കഴിഞ്ഞ ശനിയാഴ്ചയാണ്.
ഇവര്‍ ഒറ്റക്കാണ് താമസിച്ചിരുന്നത്.
അന്നു തന്നെ മക്കള്‍ കുളമാവ് പോലീസിന് പരാതി നല്‍കിയിരുന്നു. ഇന്നലെ വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തുന്നത്. കുളമാവ് എസ്.ഐ. നസീറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വിസ്റ്റ് നടപടികള്‍ പുര്‍ത്തിയാക്കി. ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി.