പ്രധാന വാര്‍ത്തകള്‍
മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും വീണ്ടും പുതിയ വാഹനം വാങ്ങുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും രണ്ട് പുതിയ വാഹനങ്ങൾ വാങ്ങുന്നു. ദില്ലിയില്‍ എത്തുമ്പോള്‍ യാത്ര ചെയ്യാനാണ് രണ്ട് പുതിയ ഇന്നോവകള്‍ സംസ്ഥാന സര്‍ക്കാര്‍ വാങ്ങുന്നത്. ഇതിനായി 72 ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.
കഴിഞ്ഞ മാസം മുഖ്യമന്ത്രിക്ക് കേരളത്തിൽ യാത്ര ചെയ്യാനുള്ള കിയ കാർണിവലും ഗവർണർക്ക് പുതിയ ബെൻസും വാങ്ങിയിരുന്നു. 33 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ വാഹനത്തിനായി ചെലവഴിച്ചത്. 85 ലക്ഷം രൂപ വിലമതിക്കുന്ന ബെൻസാണ് ഗവർണർക്കായി വാങ്ങിയത്. തനിക്ക് യാത്ര ചെയ്യാൻ ഒരു പുതിയ ബെൻസ് കാർ വേണമെന്ന് ഗവർണർ സർക്കാരിനോട് രേഖാമൂലം അഭ്യർത്ഥിച്ചിരുന്നു.