പ്രധാന വാര്‍ത്തകള്‍
രൂപയ്ക്ക് സര്‍വകാല തകര്‍ച്ച; ഡോളറുമായുള്ള വിനിമയ നിരക്ക് 80 കടന്നു
ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ. ചരിത്രത്തിലാദ്യമായി ഡോളറിനെതിരായ വിനിമയ നിരക്ക് 80 കടന്നു. തിങ്കളാഴ്ച 79.98 ൽ ക്ലോസ് ചെയ്ത രൂപയുടെ മൂല്യം ഇന്ന് 80 കടന്നു. രൂപയുടെ മൂല്യം ഈ ആഴ്ച സ്ഥിരതയില്ലാതെ തുടരും. ഇത് 80.55 വരെ നിലനിൽക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ആഭ്യന്തര ഇക്വിറ്റി മാർക്കറ്റിൽ നിന്ന് വിദേശ നിക്ഷേപം പിൻ വലിച്ചതും ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർദ്ധനവുമാണ് രൂപയുടെ മൂല്യത്തകർച്ചയ്ക്ക് പ്രധാന കാരണം. എണ്ണ വില ബാരലിന് 102.98 രൂപയായി ഉയർന്നു. വരും ദിവസങ്ങളിൽ രൂപയുടെ മൂല്യം 79.79, 80.20 എന്ന നിരക്കിൽ വ്യാപാരം നടത്തുമെന്നാണ് വിദഗ്ധർ പറയുന്നത്.