പ്രധാന വാര്‍ത്തകള്‍
എട്ട് പരിസ്ഥിതിനിയമംകൂടി ദുര്‍ബലമാകും

കോട്ടയം: 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമം ലഘൂകരിക്കുന്നു. ഇതോടെ വളരെ പ്രധാനപ്പെട്ട എട്ട് പാരിസ്ഥിതിക നിയമങ്ങൾ കൂടി ദുർബലമാകും. വ്യാവസായിക വളർച്ച മൂലം രാജ്യത്ത് മലിനീകരണം തടയാൻ ലക്ഷ്യമിട്ടുള്ള നിയമങ്ങളാണിവ.
മനുഷ്യരെയും മൃഗങ്ങളെയും മണ്ണിനെയും സാരമായി ബാധിക്കുന്ന രാസമാലിന്യങ്ങൾ വലിച്ചെറിയുന്നവർക്ക് പിഴയടച്ച് രക്ഷപ്പെടാൻ ഈ ഭേദഗതിയോടെ കഴിയും. 86-ാം വകുപ്പ് ഭേദഗതി ചെയ്യാനും പരിസ്ഥിതി നിയമം ലംഘിക്കുന്നത് ക്രിമിനൽ കുറ്റമാക്കാനും ജൂലൈയിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.