അപ്രതീക്ഷിതമായുണ്ടായ കൊടുംകാറ്റിൽ ആടിയുലഞ്ഞ് പുറപ്പുഴ
പുറപ്പുഴ: രാമപുരത്തേക്ക് രാവിലെ വെല്‍ഡിംഗ് ജോലിക്ക് പോവുമ്ബോഴാണ് പുത്തന്‍പുരയ്ക്കല്‍ റോജോ ജോയി (29) പെട്ടെന്ന് ചുഴറ്റിയടിച്ച പോലെ മരങ്ങളെല്ലാം വലിയ ശബ്ദത്തോടെ റോഡിലേക്ക് താഴേക്ക് മറിയുന്നത് കണ്ടത്.
ഒരു നിമിഷം അമ്ബരന്ന റോജോ വാഹനത്തിന്റെ വേഗം കുറച്ചു. അപ്പോഴേക്കും തൊട്ടുമുകളില്‍ നിന്നൊരു 50 ഇഞ്ചോളം വലിപ്പമുള്ല ഭീമന്‍ ആഞ്ഞിലി വന്‍ ശബ്ദത്തോടെ മറിഞ്ഞ് തനിക്കു മുകളിലേക്ക് വരുന്നത് കണ്ടത്. ഭാഗ്യത്തിന് ആ മരം വഴിയരികിലെ കൈയ്യാലയില്‍ തട്ടി നിന്നു. പക്ഷേ, മരത്തിന്റെ ചീന്തിപ്പോയ കമ്ബ് വന്ന് കുത്തി തറച്ചത് ബൈക്കിന്റെ പിന്‍സീറ്റിലായിരുന്നു. മരകൊമ്ബുകളും മറ്റും റോജോയെയും വാഹനത്തെയും മൂടി. ഇതിനിയിലൂടെ ഇഴഞ്ഞ് ഒരു വിധത്തില്‍ പുറത്തു വരുമ്ബോള്‍ ചുറ്റും നടന്നതെന്താണെന്ന് പോലും പിടികിട്ടാത്ത അവസ്ഥയിലായിരുന്നു ഈ യുവാവ്. എങ്കിലും ജീവന്‍ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിലാണ് റോജോ ഇപ്പോള്‍.