ജെ.പി.എമ്മില്‍ ഗുജറാത്തി ഡാന്‍സ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു
കാഞ്ചിയാര്‍: ജെ പി എം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നെഹ്രു യുവകേന്ദ്രയുടെയും സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെയും വിമന്‍ സെല്ലിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ ഗുജറാത്തി ഡാന്‍സ് ഫിയസ്റ്റ സംഘടിപ്പിച്ചു. 2022 ജൂലൈ 15-ാം തിയതി വെള്ളിയാഴ്ച ഗുജറാത്തില്‍ നിന്നുള്ള ഇരുപതോളം കലാകാരന്‍മാര്‍ കോളേജ് ഓഡിറ്റോറിയത്തില്‍ തനതുനൃത്തരൂപങ്ങള്‍ അവതരിപ്പിച്ചു. കേരളത്തിലെ തനതു കലാരൂപങ്ങള്‍ കോളേജിലെ വിദ്യാര്‍ത്ഥികളും അവതരിപ്പിച്ചു. കോവില്‍മല രാജാവ് രാമന്‍ രാജമന്നന്‍ ഉത്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. ഇന്ത്യയുടെ സവിശേഷമായ സാംസ്കാരിക വ്യത്യസ്തതകള്‍ മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് ഇതുലൂടെ അവസരം ലഭിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചിച്ചത് എന്ന് പ്രിന്‍സിപ്പല്‍ ഡോ. സാബു അഗസ്റ്റിന്‍ അറിയിച്ചു. വൈസ്പ്രിന്‍സിപ്പാള്‍ ഫാ. ലിറ്റോ കൂലിപ്പറമ്പില്‍, സോഷ്യല്‍ വര്‍ക്ക് വകുപ്പ് തലവന്‍ രേഷ്മ എലിസബത്ത് ചെറിയാന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മിസ് ആര്യനാഥ് വി. എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.